More

  ഡല്‍ഹി വംശഹത്യയുടെ പ്രധാന ‘ഗൂഡാലോചനക്കാരി; ​ഗര്‍ഭിണിയായത് കൊണ്ടുമാത്രം സഫൂറ സര്‍​ഗാറിന് ജാമ്യം നല്‍കരുത്; ഡല്‍ഹി പോലീസ്

  Latest News

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും,...

  കൊറോണ: മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചരണം;359 പേര്‍ക്കെതിരേ കേസ്

  ചെന്നൈ: കൊറോണയുടെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാജ ആരോപണങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ച സംഭവത്തില്‍ തമിഴ്നാട്ടില്‍ 159 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി തമിഴ്നാട് ഡിജിപി മദ്രാസ്...

  വൈദ്യുതി മന്ത്രി ഉദ്ഘാടനം ചെയ്ത ചതുരംഗപ്പാറയിലെ ക്വാറിക്ക് ലൈസന്‍സില്ല;

  ഇടുക്കി: മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്ത ഇടുക്കി ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് മെറ്റല്‍സിന് ലൈസന്‍സില്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്തും ജിയോളജി വകുപ്പും.കഴിഞ്ഞ 28...

  ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച്‌ അറസ്റ്റിലായ ജാമിയ മില്ലിയ സര്‍വകലാശാല ​ഗവേഷക വിദ്യാര്‍ത്ഥി സഫൂറ സര്‍​ഗാര്‍ ​ഗര്‍ഭിണിയാണെന്ന കാര്യം കൊണ്ടുമാത്രം ജാമ്യം നല്‍കരുതെന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹി ഹൈക്കോടതിയിലാണ് വിദ്യാര്‍ത്ഥിനിക്കെതിരെ പൊലീസ് നിലപാട് അറിയിച്ചത്. താന്‍ നാല് മാസം ഗര്‍ഭിണിയാണെന്നും ശാരിരിക അസ്വസ്ഥതകള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ഗാര്‍ കോടതയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

  10 വര്‍ഷത്തിനിടെ 39 പേര്‍ തിഹാര്‍ ജയിലില്‍ പ്രസിവിച്ചെന്നും ഭര്‍ഭിണിയാണെന്ന് കാര്യം കൊണ്ടുമാത്രം സഫൂറ സര്‍​ഗാറിന് ജാമ്യം നല്‍കരുതെന്നുമാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ പറഞ്ഞത്. ജാമ്യാപേക്ഷ എതിര്‍ക്കുന്ന റിപ്പോര്‍ട്ടും ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രത്യേക മുറിയില്‍ ഒറ്റക്കാണ് സഫൂറയെ പാര്‍പ്പിച്ചിരിക്കുന്നത്. നല്ല ഭക്ഷണത്തിനും മരുന്നിനും പുറമെ പതിവായി ഡോക്ടര്‍മാര്‍ അവരെ പരിശോധിക്കുന്നുണ്ടെന്നും സ്പെഷല്‍ സെല്‍ ഡി.സി.പി പി.എസ് കുശ്വാഹ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നു.

  ചൊവ്വാഴ്ച കേസില്‍ വാദം കേള്‍ക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡല്‍ഹി വംശഹത്യക്കായി ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച്‌ ഏപ്രില്‍ 10നാണ് ജാമിയ്യമിലിയ്യ യുനിവേഴ്‌സിറ്റിയിലെ എം ഫില്‍ വിദ്യാര്‍ഥിനിയായ സര്‍ഗാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ വംശഹത്യയില്‍ 53 പേര്‍ മരിക്കുകയും 400 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അന്വേഷണം നടത്തി സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് പോലീസ് പറഞ്ഞു. വംശ്യഹത്യയുടെ പ്രധാന ഗൂഡാലോചനക്കാരിയാണ് സര്‍ഗാര്‍. ഇതിനുള്ള തെളിവുകള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു. സര്‍ഗാറിന്റെ ജാമ്യത്തെ എതിര്‍ത്ത പോലീസ് സര്‍ഗാറും കൂട്ടാളികളും ഭീകരത സൃഷ്ടിക്കുകയാണ് ചെയ്തതെന്നും കോടതിയെ അറിയിച്ചു.

  അതേസമയം ഡല്‍ഹിയിലെ നിരവധി വിദ്യാര്‍ഥി കൂട്ടായ്മകള്‍ സര്‍ഗാറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തി. വിദ്യാര്‍ഥി പ്രവര്‍ത്തകരെ ഡല്‍ഹി പോലീസ് വേട്ടയാടുകയാണെന്നും പ്രത്യേകിച്ച്‌ സി എ എ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെയാണ് ഉന്നം വെക്കുന്നതെന്നും വിദ്യാര്‍ഥി സംഘടനകള്‍ പറഞ്ഞു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കൊറോണ: മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചരണം;359 പേര്‍ക്കെതിരേ കേസ്

  ചെന്നൈ: കൊറോണയുടെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാജ ആരോപണങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ച സംഭവത്തില്‍ തമിഴ്നാട്ടില്‍ 159 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി തമിഴ്നാട് ഡിജിപി മദ്രാസ്...

  പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജന് ജാമ്യമില്ല

  സ്‌കൂളിലെ ശുചിമുറിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈകോടതിയും തള്ളി. കേസില്‍ അറസ്റ്റിലായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും...

  വൈദ്യുതി മന്ത്രി ഉദ്ഘാടനം ചെയ്ത ചതുരംഗപ്പാറയിലെ ക്വാറിക്ക് ലൈസന്‍സില്ല;

  ഇടുക്കി: മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്ത ഇടുക്കി ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് മെറ്റല്‍സിന് ലൈസന്‍സില്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്തും ജിയോളജി വകുപ്പും.കഴിഞ്ഞ 28 നാണ് തണ്ണിക്കോട്ട് മെറ്റല്‍സ് എന്ന സ്ഥാപനം...

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25...

  ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തിക്കൊന്നു

  കോട്ടയം: മുണ്ടക്കയത്ത് വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കല്‍ ആദര്‍ശ് (32) എന്നയാളെയാണ് ഇന്നലെ രാത്രി 12 മണിയോടെ കരിനിലം പോസ്റ്റോഫീസിനു സമീപമുള്ള റോഡില്‍...
  - Advertisement -

  More Articles Like This

  - Advertisement -