കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ; മകള്‍ക്ക് കുത്തിവയ്പ്പ് എടുത്തുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

0
103

മോസ്‌കോ: കൊവിഡിനെതിരെ ആദ്യ വാക്‌സിന്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് കുത്തിവയ്പ് നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. ‘ഇന്ന് രാവിലെ ലോകത്ത് ആദ്യമായി കൊവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തു’- മന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് പ്രസിഡന്റ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കൊവിഡ് വാക്‌സിന്‍ വേഗത്തില്‍ വികസിപ്പിക്കാന്‍ റഷ്യ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ വന്‍തോതില്‍ ഉല്‍പാദനം ആരംഭിക്കുമെന്നും, അടുത്ത വര്‍ഷത്തോടെ പ്രതിമാസം ‘ദശലക്ഷം’ ഡോസുകള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഈ വാക്‌സിന്‍ മനുഷ്യ ശരീരത്തില്‍ ദോഷം ചെയ്യില്ലെന്ന് ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വാക്‌സിന്റെ സുരക്ഷയെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. വാക്‌സിന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ യുഎന്‍ ആരോഗ്യ ഏജന്‍സി റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here