More

  4500 കോടിയുടെ ഇ-മൊബിലിറ്റി പദ്ധതിയിൽ വൻ അഴിമതി; തെളിവുകൾ നിരത്തി പ്രതിപക്ഷ നേതാവ്; സർക്കാർ പ്രതിക്കൂട്ടിൽ

  Latest News

  2021 ഓടെ ഇന്ത്യയില്‍ പ്രതിദിനം 2.87 ലക്ഷം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുമെന്ന് പഠനം

  കൊറോണ വൈറസ് കേസുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2021 തുടക്കത്തോടെ പ്രതിദിനം ഇന്ത്യയില്‍ 2.87 ലക്ഷം ആളുകള്‍ക്ക് വീതം...

  സംസ്ഥാനത്ത് പുതുതായി 12 ഹോട്സ്പോട്ടുകള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 12 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍...

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും,...

  സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതി വെളിപ്പെടുത്തുന്നുവെന്ന മുഖവുരയോടെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ–മൊബൈലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതിയുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്ന പദ്ധതിയാണിത്. ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന കമ്പനിയ്ക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരിക്കുന്നത്. നിരവധി പരാതികളും നിയമനടപടികളും നേരിടുന്ന കമ്പനിയാണിത്. ഒമ്പത് കേസുകള്‍ ഈ കമ്പനി നേരിടുന്നുണ്ട്. സെബി ഈ കമ്പനിയെ രണ്ടുവര്‍ഷത്തേയ്ക്ക് നിരോധിച്ചിട്ടുണ്ട്. ഇത്തരമൊരു കമ്പനിക്ക് കരാര്‍ നല്‍കിയത്‌ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
  സെബി വിലക്കേര്‍പ്പെടുത്തിയ കമ്പനിക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. കമ്പനിക്കെതിരെ മുന്‍ നിയമകമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.പി.ഷാ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എല്ലാ എതിര്‍പ്പും നിലനില്‍ക്കുമ്പോഴാണ് നിരോധനമുള്ള ബഹുരാഷ്ട്രാ കമ്പനിക്ക് കരാര്‍ നല്‍കാനുള്ള തീരുമാനം എടുത്തത്. മാനദണ്ഡങ്ങളെ പൂര്‍ണമായും കാറ്റില്‍പറത്തിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

  രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളും ചോദ്യങ്ങളും:

  ∙ പ്രൈസ്‍ വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ദുരൂഹം

  ∙ സെബി വിലക്കേര്‍പ്പെടുത്തിയ കമ്പനിക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്

  ∙ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതും നിര്‍മിക്കുന്നതും സംബന്ധിച്ചതാണ് പദ്ധതി

  ∙ കമ്പനിക്കെതിരെ മുന്‍ നിയമകമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.പി.ഷാ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു

  ∙ പ്രൈസ്‍ വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ നിശ്ചയിച്ചത് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍

  ∙ കരാര്‍ നല്‍കിയത് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച്

  ∙ കണ്‍സള്‍ട്ടന്‍സി കരാര്‍ ഉടന്‍ റദ്ദാക്കണം; ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണം

  ∙ മുഖ്യമന്ത്രിക്ക് പ്രൈസ്‍ വാട്ടര്‍ഹൗസ് കൂപ്പേഴ്സുമായുള്ള ബന്ധമെന്ത്?

  ∙ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ഗതാഗതമന്ത്രിയുടെ അറിവോടെയാണോ?

  ∙ കെപിഎംജിക്ക് കരാര്‍ നല്‍കിയപ്പോള്‍ പാലിച്ച നടപടിക്രമങ്ങള്‍ എന്തിന് ഒഴിവാക്കി?

  ∙ ജസ്റ്റിസ് എ.പി.ഷായുടെ കത്തില്‍ മുഖ്യമന്ത്രി എന്തുനടപടിയെടുത്തു?


  Rs.4500 crores e-mobility project: big scam Leader of Opposition to set up evidence; In the government defendant

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്വര്‍ണ കള്ളകടത്ത് കേസില്‍ വഴിത്തിരിവ്; സ്വപ്നയുടെ സുഹൃത്തിന്റെ ഭാര്യ കസ്റ്റഡിയില്‍

  തിരുവനന്തപുരം: യുഎഇ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ സുഹൃത്തായ സ്ത്രീ കസ്റ്റഡിയില്‍. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്റെ ഭാര്യയെയാണ് കസ്റ്റഡിയിലെടുത്തത്. സന്ദീപിനും ഭാര്യയ്ക്കും സ്വര്‍ണക്കടത്തില്‍...

  ഭരണ ഘടന ശില്‍പി അംബേദ്കറുടെ വസതിക്കുനേരെ ആക്രമണം

  മുംബൈ: ഡോ. ബി ആര്‍ അംബേദ്കറുടെ വീടിന് നേരെ ആക്രമണം. മുംബൈ ദാദറിലെ രാജ്ഗൃഹം എന്ന സ്മാരക വസതിക്ക് നേരെയാണ് ചൊവ്വാഴ്ച വൈകീട്ട് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ചെടിച്ചട്ടികളും സിസിടിവിയും തകര്‍ന്നു....

  സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല, കയ്യിലുള്ളത് വ്യാജ ബിരുദം; കോണ്‍സുലേറ്റില്‍ ജോലി ഉന്നത സ്വാധീനം കൊണ്ട്; വെളിപ്പെടുത്തലുമായി വിദേശത്തുള്ള സഹോദരന്‍

  തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായിട്ടില്ലെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍. തന്റെ അറിവില്‍ സ്വപ്ന പത്താം ക്ലാസ് പാസായതായിട്ടില്ലെന്ന് അമേരിക്കയിലുള്ള മൂത്ത സഹോദരന്‍ ബ്രൈറ്റ്...

  സ്വപ്നയെ സല്യൂട്ട് ചെയ്തില്ല, മൂന്നു പോലീസുകാര്‍ക്ക് സസ്പെന്‍ഷന് ശുപാര്‍ശ; ഉന്നതബന്ധത്തിന് തെളിവുകളേറെ

  തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനുണ്ടായിരുന്നത് ഉന്നതബന്ധങ്ങള്‍. യുഎഇ കോണ്‍സുലേറ്റിലെ ജോലി ഉപയോഗിച്ച്‌ മൂന്നു വര്‍ഷം കൊണ്ടാണ് ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്നം ബന്ധംസ്ഥാപിച്ചത്. 2013ല്‍ എയര്‍...

  സംസ്ഥാനത്ത് പുതുതായി 12 ഹോട്സ്പോട്ടുകള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 12 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14, 15, 16), കണ്ണൂര്‍...
  - Advertisement -

  More Articles Like This

  - Advertisement -