ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

0
162

ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ് അവർ ഇത്തരമൊരു അഭിപ്രായം ഉന്നയിച്ചത്. “ഒരു സമൂഹത്തിലെ ആളുകൾ അവരുടെ കൂട്ടായ സ്വത്വത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് ദേശീയത. കൂട്ടായ എന്നതിന്റെ അർത്ഥം രാജ്യത്തെ രൂപവത്‌ക്കരിക്കുന്ന എല്ലാവരെയും തുല്യ പൗരന്മാരായി ഉൾപ്പെടുത്തണം എന്നാണ്. ഭാഷയോ മതമോ വംശീയതയോ ആകാവുന്ന ഒരൊറ്റ സ്വത്വത്തിലേക്ക് ദേശീയതയെ നിർവചിക്കുമ്പോൾ ദേശീയത ഭൂരിപക്ഷവാദത്തിലേക്ക് വഴി തെറ്റുന്നു. ഭൂരിപക്ഷവാദം ദേശീയതയല്ല.” ദേശീയതയെക്കുറിച്ച് പ്രൊഫ. റോമില ഥാപ്പർ പറഞ്ഞു.വിഭജനകാലത്ത് പാകിസ്ഥാൻ എന്ന മതരാഷ്ട്രം സൃഷ്ടിച്ചത് പോലെ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് നടക്കുന്നതെന്ന് അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here