തകർപ്പൻ സെഞ്ച്വറിയുമായി രോഹിത്; ഇന്ത്യ ഭേദപ്പെട്ട നിലയിൽ

0
130

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയുടെ (135*) ബലത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 59 ഓവറിൽ മൂന്നു വിക്കറ്റിന് 205 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 49 റൺസുമായി ഉപനായകൻ അജിൻക്യ രഹാനെയാണ് രോഹിതിനൊപ്പം ക്രീസിൽ. ടെസ്റ്റിൽ രോഹിതിന്റെ ഏഴാം സെഞ്ച്വറിയാണിത്. ഇംഗ്ലണ്ടിനെതിരെ കളിയുടെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യയ്ക്കാരനാണ് രോഹിത്. സ്‌കോർ ബോർഡ് തുറക്കും മുമ്പെ ഓപണർ ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ട് പതർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാൻ ചേതേശ്വർ പുജരായ്ക്കും നിലയുറപ്പിക്കാനായില്ല. പിന്നീടെത്തിയ നായകൻ വിരാട് കോലി വന്നതും പോയതും ഒരുമിച്ചായിരുന്നു. അഞ്ചു പന്ത് നേരിട്ട കോലിയെ മുഈൻ അലി പൂജ്യത്തിന് പുറത്താക്കി.

LEAVE A REPLY

Please enter your comment!
Please enter your name here