റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്സ് പുനര്‍ വിവാഹിതനാവുന്നു; വധുവായി എത്തുന്നത് സോണിയ

0
374

അവതാരകയും ഗായികയും നടിയുമായ റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്സ് വീണ്ടും വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് റിമിയും റോയ്‌സും വിവാഹമോചനം നേടിയത്. വിവാഹ നിശ്ചത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. സോണിയ ആണ് റോയിസിന്‍റെ വധു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഈ മാസം 22 ന് തൃശൂരില്‍ വച്ച്‌ നടക്കും എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലായ ക്ഷണക്കത്ത് സൂചിപ്പിക്കുന്നു.

റോയ്‌സ് കിഴക്കൂടാനുമായുള്ള 11 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് റിമി അവസാനിപ്പിച്ചത്. 2008ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഗാനമേളകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ശ്രദ്ധേയയായി മാറിയ റിമി, പിന്നീട് പിന്നണി ഗായികയായും നടിയായും, ടെലിവിഷന്‍ അവതാരകയായും ശ്രദ്ധേയയായി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന റിമി ഏറെ നാളുകളായി. റോയ്‌സുമൊത്തുള്ള ചിത്രങ്ങള്‍ ഒന്നും തന്നെ പങ്കു വച്ചിരുന്നില്ല. ഇത് ദാമ്ബത്യ ബന്ധത്തിലെ പൊരുത്തക്കേടുകളെ തുടര്‍ന്നെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇവരുടെ വിവാഹമോചനം. എന്നാല്‍ റിമി മൂലം തനിക്ക് ഒരുപാട് സാമ്ബത്തിക ബാധ്യതകള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരിക്കലും പൊരുത്തപ്പെടാത്ത ദാമ്ബത്യമായിരുന്നു തങ്ങളുടേതെന്നുമാണ് ഭര്‍ത്താവ് റോയിസ് കിഴക്കൂടന്‍ പ്രതികരിച്ചതെന്ന് അടുത്ത സുഹൃത്തുകള്‍ വഴി പ്രചരിച്ചത്. ഭാര്യഭര്‍ത്താക്കന്മാരായി ജീവിച്ചെങ്കിലും റിമിയ്ക്ക് കരിയര്‍ തന്നെയാണ് വലുതെന്നും റോയിസ് പ്രതികരിച്ചിരുന്നു.

റിമിയുടെ ഈ താരപരിവേഷം വെറും പൊള്ളയാണ് വെറും പ്രഹസനമാണെന്നും റോയ്‌സ് പറഞ്ഞതായി സുഹൃത്തുക്കള്‍ പറയുന്നു. ഇരുവരുടെയും പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടന്നത്. മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് റിമി എത്തുന്നത്. ഗാനമേളകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ശ്രദ്ധേയയായി മാറിയ റിമി, പിന്നീട് പിന്നണി ഗായികയായും നടിയായും, ടെലിവിഷന്‍ അവതാരകയായും ശ്രദ്ധേയയായി.

LEAVE A REPLY

Please enter your comment!
Please enter your name here