പിസി ജോര്‍ജിന്റെ ഷാള്‍ അണിയിക്കല്‍ നിരസിച്ച് റിജില്‍ മാക്കുറ്റി;കുലുക്കമില്ലാതെ പിസി ജോര്‍ജ്

0
420

സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ആദരിക്കാനെത്തിയ പിസി ജോര്‍ജിന് നേരെ പരസ്യമായ രാഷ്ട്രീയ വിയോജിപ്പ്. പിസി ജോര്‍ജിന്റെ ഷാള്‍ അണിയിക്കല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി നിരസിച്ചു. എന്നാല്‍ ഇത് കാര്യമായെടുക്കാതെ വേണ്ടെങ്കില്‍ വേണ്ട എന്ന് ഇതിന് പിസി ജോര്‍ജ് മറുപടി നല്‍കി. അടുത്തിരുന്ന മറ്റൊരു പ്രവര്‍ത്തകനെ ഷാള്‍ അണിയിച്ച് പിസി ജോര്‍ജ് മടങ്ങുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തെ പിസി ജോര്‍ജ് അഭിനന്ദിച്ച ശേഷമാണ് പിസി ജോര്‍ജ് മടങ്ങിയത്. വീണ്ടും എംഎല്‍എയായ ശേഷം എല്ലാം പരിഹരിക്കാമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.

നിരാഹാരം കിടക്കുന്ന റിയാസ് മുക്കോളിയും എന്‍എസ് നുസൂറും പിസി ജോര്‍ജ് നല്‍കിയ ഷാള്‍ സ്വീകരിച്ചു. സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ കാണാനെത്തിയതായിരുന്നു പിസി ജോര്‍ജ്. യുഡിഎഫ് പ്രവേശനത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് പ്രഖ്യാപിച്ച ശേഷമാണ് പിസി ജോര്‍ജിന്റെ സമരപ്പന്തല്‍ സന്ദര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here