വീണ്ടും റിവേഴ്‌സ് ഓപ്പറേഷന്‍ കമല; ബിജെപിയെ വീഴ്ത്താൻ കോൺഗ്രസിന് സുവർണാവസരം

0
1571

എംഎൽഎമാരെ ചാക്കിലാക്കി ഭരണം വീഴ്‌ത്തുക എന്നതാ ബിജെപിയുടെ പതിവ് രാഷ്ട്രീയ സ്വഭാവമാണ്. മധ്യപ്രദേശിലും കർണാടകയിലും ബിജെപി ഈ തന്ത്രം തന്നെയാണ് പയറ്റിയത്. എന്നാൽ ബിജെപിയുടെ ഈ തന്ത്രങ്ങൾക്ക് കോൺഗ്രസ് ഇപ്പോൾ മറുപടി നൽകുകയാണ്. മണിപ്പൂരിൽ ബിജെപി സർക്കാരിന്റെ ഭാവി തുലാസിലായതിന് പിന്നാലെ മേഘാലയയിലും സമാന നീക്കം നടത്തുകായാണ് കോൺഗ്രസ്.

റിവേഴ്‌സ് ഓപ്പറേഷന്‍ കമല; കോൺഗ്രസ് നീക്കത്തിൽ മുട്ടുമടക്കി ബിജെപി

ഒരിക്കൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ചെറുകക്ഷികളുമായി കൂട്ടുപിടിച്ചു കൊണ്ടാണ് ബിജെപി കോൺഗ്രസിനെ അധികാരത്തിൽ നിന്നിറക്കിയത്. നിലവിൽ അസമിലും അരുണാചൽ പ്രദേശിലും മണിപ്പൂരിലുമാണ് ബിജെപി ഭരണം പിടിച്ചെടുത്തത്. നാഗാലയയിലും മേഘാലയിലും ഭരണത്തിൽ പങ്കാളികളാകുകയായിരുന്നു. എന്നാൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തങ്ങളുടെ സ്വാധീനം തിരിച്ച് പിടിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. മണിപ്പൂരിലൂടെയാണ് കോൺഗ്രസ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ മേഘാലയിലും സമാന നീക്കം നടത്തുകയാണ് കോൺഗ്രസ്.

‘സോണിയ ഗാന്ധിയുടെ കാൽ തൊട്ട് വന്ദിക്കുന്ന മൻമോഹൻ സിംഗ്’ തൊട്ടടുത്ത് രാഹുൽ ഗാന്ധിയും; പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ എന്ത്?

മേഘാലയിൽ ഭരണകക്ഷിയായ എൻപിപിയിലെ ചില അംഗങ്ങൾ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി കോൺറോഡ് സാംഗ്മയ്ക്കെതിരെ മന്ത്രിസഭയിലെ ചില അംഗങ്ങൾ എതിർപ്പ് ഉയർത്തിയിട്ടുണ്ട്. ഇത് സുവർണാവസരമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.എൻപിപി അംഗങ്ങൾ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു. സഖ്യസർക്കാരിനുള്ളിലെ ഭിന്നതയാണ് എംഎൽഎമാരുടെ പുതിയ നീക്കത്തിന് പിന്നിലെന്നാണ് കണക്കാക്കപ്പെടുന്നത്. സഖ്യത്തിനുള്ളിലെ ചെറു പാർട്ടികളുടെ മനോഭാവത്തിൽ മുഖ്യമന്ത്രി കോൺറാഡ് കെ സാംഗ്മ കടുത്ത അതൃപ്തിയിലാണെന്ന് പേര് വെളിപ്പെടുത്താത്ത കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

യോഗിയെ വീഴ്ത്തുമോ?; മിഷൻ യുപിക്കുള്ള ചുവടുവെപ്പുകൾ ശക്തിയാക്കി പ്രിയങ്കാ ഗാന്ധി

നേരത്തേ നിയസഭ സമ്മേളനങ്ങളുടെ തത്സമയ കവറേജ് നിർത്തണമെന്ന ആവശ്യം ചെറുപാർട്ടികളിൽ നിന്നുള്ള എംഎൽഎമാർ ഉയർത്തിരുന്നു. നേതാക്കളുടെ പ്രസംഗത്തിലെ അബദ്ധങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ഇത് വലിയ പരിഹാസത്തിന് വഴിവെയ്ക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്.എന്നാൽ ഇത് അംഗീകരിക്കാൻ സാംഗ്മ തയ്യാറായിരുന്നില്ല. മാത്രമല്ല അംഗങ്ങളുടെ പ്രകടനം മികച്ചതാക്കണമെന്ന് നിർദ്ദേശവും സാംഗ്മ മുന്നോട്ട് വെച്ചു. ഇത് വലിയ അതൃപ്തിയാണ് എംഎൽഎമാർക്ക് ഇടയിൽ വഴിവെച്ചത്. ഇതോടെ സഖ്യത്തിനുള്ളിൽ ഭിന്നത ശക്തമായിരിക്കുകയാണെന്നാണ് റിപ്പോർട്ട്.ഈ പശ്ചാത്തലത്തിലാണ് ചില എൻപിപി എംഎൽഎമാർ പിന്തുണയ്ക്കാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അതേസമയം എംഎൽഎമാരുടെ ഓഫർ സംബന്ധിച്ച് സിഎൽപി നേതാവ് ഇതുവരെ നിലപാട് എടുത്തിട്ടില്ല. എൻപിപിയുമായി പ്രവർത്തിക്കേണ്ടതില്ലെന്നാണ് ഡോ മുകുൾ സാംഗ്മയുടെ നിലപാടെന്ന് പാർട്ടി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

വീണ്ടും കളി തുടങ്ങി ‘ക്രൈസിസ് മാനേജര്‍’; കർണാടകയിൽ ബിജെപിയെ വീഴ്ത്താൻ ഡികെയുടെ 15′ ന്റെ കളി ; നിർണായക നീക്കങ്ങൾ

2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. 21 സീറ്റായിരുന്നു കോൺഗ്രസ് നേടിയത്. എന്നാൽ രണ്ട് സീറ്റ് മാത്രം നേടിയ ബിജെപി അഞ്ച് പാർട്ടികളുടെ സഖ്യം ഉണ്ടാക്കി സർക്കാർ രൂപീകരിക്കുകയായിരുന്നു. എൻപിപി (19), യുഡിപി (ആറ്), പിഡിഎഫ് (നാല്), ബിജെപി (രണ്ട്), എച്ച്എസ്പിഡിപി (രണ്ട്) എന്നീ കക്ഷികളുടെ മുന്നണി ഒരു സ്വതന്ത്രന്റെ കൂടി പിന്തുണയോടെയാണ് അധികാരം പിടിച്ചത്.

Reverse Operation Kamala; Congress gives golden opportunity to bring down BJP

LEAVE A REPLY

Please enter your comment!
Please enter your name here