റിവേഴ്‌സ് ഓപ്പറേഷന്‍ കമല; കോൺഗ്രസ് നീക്കത്തിൽ മുട്ടുമടക്കി ബിജെപി

0
1613

മണിപ്പൂരിൽ ബിജെപി സർക്കാരിനെ വീഴ്ത്തി അധികാരത്തിലേറാൻ കോൺഗ്രസ് നീക്കങ്ങൾ. എംഎല്‍എമാര്‍ രാജിവെച്ച് മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മണിപ്പൂരില്‍ ഉടന്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണ് റിപോർട്ടുകൾ.

ബി.ജെ.പി.യുടെ മൂന്ന് എം.എല്‍.എ.മാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുകയും മറ്റ് ആറ് എം.എല്‍.എ.മാര്‍ ബിരേന്‍സിങ് സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയാണ് ബിജെപി പ്രതിസന്ധിയിലായത്. സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച എംഎല്‍എമാരെ കോണ്‍ഗ്രസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.മൂന്ന് മന്ത്രിമാരുള്‍പ്പെടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ (എന്‍.പി.പി.) നാല് എം.എല്‍.എ.മാരും ഒരു തൃണമൂല്‍ എം.എല്‍.എ.യും ഒരു സ്വതന്ത്ര എം.എല്‍.എ.യുമാണ് പിന്തുണ പിന്‍വലിച്ചത്. 60 അംഗ നിയമസഭയില്‍ 30 എം.എല്‍.എ.മാരായി കുറഞ്ഞതോടെ എന്‍.ഡി.എ. സര്‍ക്കാരിന് കേവലഭൂരിപക്ഷം നഷ്ടമായിരിക്കയാണ്.

2017-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്നാണ് ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിച്ചത്. കോണ്‍ഗ്രസ് 28 സീറ്റ് നേടിയിരുന്നു. എന്നാല്‍ 21 സീറ്റ് നേടിയ ബി.ജെ.പി. നാഗാ പീപ്പീള്‍സ് പാര്‍ട്ടിയുടെയും എന്‍.പി.പി.യുടെയും എല്‍.ജെ.പി.യുടെയും പിന്തുണയോടെ അധികാരം പിടിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാകും മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ വരികയെന്ന് നിങ്കോമ്പം ബൂപേന്ദ മൈതേ അറിയിച്ചു. മുഖ്യമന്ത്രി ബിരേന്‍സിങിനോട് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇക്കാര്യം ആവശ്യപ്പെട്ടുക്കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കണ്ടേക്കും.

RECENT POSTS

കാസർകോട് ഇന്ന് മൂന്ന് പേർക്ക് കോവിഡ്; ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പ്രവാസികള്‍ക്ക് പരിശോധനകിറ്റ് സംസ്ഥാനം നല്‍കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 89 പേർക്ക് രോഗമുക്തി


Reverse operation Kamala; BJP knocks out Congress

LEAVE A REPLY

Please enter your comment!
Please enter your name here