ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

0
45

ബഹ്‌റൈന്‍: ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഇന്ത്യന്‍ എംബസി. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരും രജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് നിബന്ധന.

വന്ദേഭാരത് ദൗത്യത്തില്‍ ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചുവരുന്നവര്‍ക്കായി രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു. ഇതിന് സമാനമായാണ് ഇപ്പോള്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുള്ളത്. https://forms.gle/LvRZgihZevKx6SSZ7 എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

അതേസമയം, ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ലെന്ന് എംബസി അറിയിച്ചിട്ടുണ്ട്. എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം പരസ്പരം സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. തീരുമാനമായാല്‍ അറിയിക്കുമെന്നും എംബസി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here