കോവിഡ് ഭീഷണി; രാജ്യത്ത് ആദ്യ ഓൺലൈൻ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു? നിർണായക സൂചനകൾ…

0
216

രാജ്യത്ത് ആദ്യഓൺലൈൻ തിരഞ്ഞെടുപ്പിന് കളമൊരുങ്ങാൻ സാധ്യത. ഈ വര്‍ഷം ഒക്ടോബറിലോ നവംബറിലോ നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കോവിഡ് മൂലം ഓണ്‍ലൈന്‍ വഴിയാകുമെന്ന് സൂചന. സംസ്ഥാന ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ്
ഇക്കാര്യത്തെ കുറിച്ചുള്ള ‌ സൂചന നല്‍കിയത്. നിലവിൽ രാജ്യം കോവിഡ് ഭീഷണിയിൽ കഴിയവേ തിരഞ്ഞെടുപ്പ് നടത്താൻ സാമ്പ്രദായിക രീതിയിലുള്ള തിരഞ്ഞെടുപ്പ് അസാദ്ധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈനിലൂടെയുള്ള തിരഞ്ഞെടുപ്പിന് ഇലക്ഷന്‍ കമ്മിഷന്‍ അനുമതി നല്‍കിയാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനിലൂടെ നടത്തുമെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. ലോകത്തിലെ പല രാജ്യങ്ങളിലും ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് നിലവിലുണ്ട്. ഓൺലൈൻ വോട്ടിങ് രാജ്യത്ത് വിജയകരമായാൽ വരുന്ന തിരഞ്ഞെടുപ്പുകളിലും ഓൺലൈൻ വോട്ടിങ്ങിനുള്ള സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here