ആര്‍ ബി ശ്രീകുമാറും ടീസ്തയും ജൂലൈ ഒന്നുവരെ പോലിസ് കസ്റ്റഡിയില്‍

Must Read

2002ലെ ഗുജറാത്ത വംശഹത്യക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാജവിവരങ്ങള്‍ നല്‍കിയെന്ന കേസിൽ . കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിനെയും ആക്റ്റിവിസ്റ്റ് ടീസ്ത സെതല്‍വാദിനെയും ജൂലൈ ഒന്നുവരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ ദിവസം വൈകീട്ട് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയിരുന്നു. 14 ദിവസം കസ്റ്റഡിയാണ് പോലിസ് ആവശ്യപ്പെട്ടത്.

ശ്രീകുമാര്‍, ടീസ്ത, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് എന്നിവര്‍ക്കെതിരേയുള്ള നടപടി കടുപ്പിച്ചിട്ടുണ്ട്. ടീസ്തയെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതായി അവര്‍ തന്നെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

മുംബൈയില്‍നിന്നാണ് ടീസ്തയെ അറസ്റ്റ് ചെയ്തത്. സഞ്ജീവ് ഭട്ട് ഇപ്പോള്‍ ജയിലിലാണ്. ശ്രീകുമാറിനെ അഹമ്മദാബാദില്‍നിന്ന് അറസ്റ്റ് ചെയ്തു.

ഡിഐജി ദീപന്‍ ഭദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ചങ്ങനാശേരിയിൽ യുവാവിനെ വീടിനുള്ളിൽ കുഴിച്ചിട്ട സംഭവം;മുഖ്യ പ്രതി പിടിയിൽ

കലവൂര്‍: ആലപ്പുഴ ആര്യാട് സ്വദേശിയായ യുവാവിനെ കൊന്ന് ചങ്ങനാശേരി എ സി കോളനിയിലെ വീടിനുള്ളിൽ കുഴിച്ചിട്ട കേസിലെ മുഖ്യപ്രതിയെ ആലപ്പുഴ കലവൂരിൽ നിന്ന് പിടികൂടി. പൂവം...

More Articles Like This