പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരി ഭർത്താവും അമ്മയും അറസ്റ്റിൽ

0
446

പതിനാല്‌ വയസ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സഹോദരി ഭർത്താവിനെയും പെൺകുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു, തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം.ഏഴാം ക്ലാസ് കഴിഞ്ഞ ശേഷം പഠനം അവസാനിപ്പിച്ച പെൺകുട്ടി അമ്മയ്‌ക്കൊപ്പം താമസിച്ച് വരികയായിരുന്നു, ഇക്കാലയളവിലാണ് പീഡനം നടന്നത്, ഈ മാസം 19 ന് പെൺകുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു, തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്.
ഗർഭിണി ആയ ശേഷം പെൺകുട്ടിയെ ഇയാൾക്ക് വിവാഹം ചെയ്തു നൽകുകയായിരുന്നുവത്രെ.
പീഡന വിവരം മറച്ച് വെച്ചതിനും ശൈശവ വിവാഹം നടത്തിയതിനുമാണ് അമ്മയെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെയും മകളെയും സർക്കാർ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here