തേജ്പുര്: 12 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കെത്തിയ ഏഴ് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. അസമിലെ ബിശ്വനാഥ് ജില്ലയിലെ ചക്ല ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി, പാര്‍ട്ടിയാണെന്നു പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിപ്പിച്ച ശേഷം പീഡിപ്പിക്കുകയും, വീടിനടുത്തുള്ള മരത്തില്‍ കെട്ടിത്തൂക്കുകയുമായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.