വഴിതെറ്റി എത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം വടകരയിൽ

0
1043

വഴിതെറ്റി എത്തിയ 26കാരിയായ യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. രണ്ട് ബസ് കണ്ടക്ടർമാരെ അറസ്റ്റ് ചെയ്തു. പട്ടുവം പറപ്പൂലിലെ രൂപേഷ് (21), കണ്ണൂർ കക്കാട് മിഥുൻ (30) എന്നിവരെയാണ് തളിപറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. വടകര സ്വദേശിനിയായ യുവതിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്.

ഫെബ്രുവരി 22ന് വൈകീട്ടു വീട്ടിൽ നിന്ന് ഇറങ്ങി യുവതിയെ പറ്റി പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു. ഇതിനിടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അങ്ങനെയെരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി തളിപ്പറമ്പിലെ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിൽനിന്ന് യുവതിയെ കണ്ടെത്തുന്നത്. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്. തന്നെ ലോഡ്ജിലെത്തിച്ച് ബസ് കണ്ടക്ടർമാരായ രണ്ടു പേർ പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നൽകിയത്. യുവതി നൽകിയ വിവരം അനുസരിച്ച് അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ ഉടൻ തന്നെ പിടികൂടുകയും ചെയ്തു.

22ന് വൈകിട്ട് വീട്ടിൽനിന്ന് ഇറങ്ങിയ യുവതി രണ്ടു ദിവസം എവിടെയായിരുന്നുവെന്നത് സംബന്ധിച്ച് കൃതമായ വ്യക്തത വന്നിട്ടില്ല. ഇതേക്കുറിച്ച് ചോദിക്കുമ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് യുവതി നൽകുന്നത്. സംഭവത്തിൽ രൂപേഷിനെയും മിഥുനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ വ്യക്തത വരുത്താൻ കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here