ബലാത്സംഗം ചെയ്ത് യുവതിയുടെ തല തല്ലിത്തകര്‍ത്ത് ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു

0
412

ബലാത്സംഗം ചെയ്ത ശേഷം ഭാരമേറിയ വസ്തുകൊണ്ട് തല തകര്‍ത്ത് 23 വയസ്സുകാരിയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു. നവി മുംബൈയിലെ വാഷിക്ക് സമീപമാണ് സംഭവം നടന്നത്. ഗുരുതര പരിക്കുകളോടെയാണ് യുവതിയെ കണ്ടെത്തിയത്.

ശരീരമാസകലം മുറിവുകളും തലയില്‍ ഒന്നിലേറെ പരിക്കുകളുമായാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതിയെ വാഷിയിലെ എന്‍എംഎംസി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ ജെജെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ് യുവതി. മുംബൈയിലെ പവായ് മേഖലയില്‍ വീട്ടുവേലയ്ക്ക് പോവുന്ന പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായത്.

യുവതിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. കൊലപാതക ശ്രമത്തിനും ബലാത്സംഗത്തിനുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. താനെ, പന്‍വേല്‍, വാഷി സ്റ്റേഷനുകളിലെ സിസിടിവി ഫൂട്ടേജുകളെടുത്ത് പൊലീസ് പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here