സ്​പ്രിംഗ്ലര്‍ ഇടപാട് കോവിഡിന്റെ മറവിലെ അഴിമതി; സംസ്​ഥാനത്തെ റേഷന്‍കാര്‍ഡ് ഉടമകളായ 87 ലക്ഷം പേരുടെ വിവരങ്ങള്‍ സ്​പ്രിംഗ്ലര്‍ കമ്പനിക്ക്​ ലഭിച്ചിട്ടു; ചെന്നിത്തല

0
94

സ്പ്രിങ്ക്ളര്‍ ഇടപാട് കോവിഡിന്റെ മറവിലെ അഴിമതിയെന്ന് പ്രതിക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്​ഥാനത്തെ റേഷന്‍കാര്‍ഡ് ഉടമകളായ 87 ലക്ഷം പേരുടെ വിവരങ്ങള്‍ സ്​പ്രിംഗ്ലര്‍ കമ്പനിക്ക്​ ലഭിച്ചിട്ടുണ്ടെന്ന്​ ചെന്നിത്തല ആരോപിച്ചു.

ഡേറ്റ ശേഖരണത്തിന്​ സ്പ്രിംഗ്ലര്‍ കമ്ബനിയുമായി സംസ്​ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയത്​ തട്ടിക്കൂട്ട് കരാറാണ്​. സേവനത്തിന്​ പകരം കമ്പനിക്ക്​ ഫീസ്​ നല്‍കേണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും കമ്ബനിക്കെതിരെ 380 കോടിയുടെ തട്ടിപ്പ്​ ​േകസ്​ നിലവിലുണ്ടെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ഏപ്രില്‍ പത്താം​ തീയതി ആരോപണം ഉന്നയിച്ചതിന്​ പിന്നാ​െല 11, 12 തീയതികളില്‍ സുരക്ഷാ ഉറപ്പ്​ സംബന്ധിച്ച്‌​ വിവാദകമ്ബനിയും ​െഎ.ടി വകുപ്പും നടത്തിയ ഇ-മെയിലുകളാണ്​ പുറത്തുവിട്ടത്​. ഇത്​ നിയമപരമായ കരാര്‍ അല്ല. ആരോപണം ഉയര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ഇൗ ഉറപ്പ്​പോലും സര്‍ക്കാര്‍ വാങ്ങുമായിരുന്നില്ല. ഇത്തരത്തി​െലാരു അന്താരാഷ്​ട്ര കരാര്‍ ഉണ്ടാകുംമുമ്ബ്​ നിയമ, ആരോഗ്യ, ​െഎ.ടി, തദ്ദേശഭരണ വകുപ്പുകള്‍ അറിയേണ്ടതാണ്​. അവരാരും ഫയലുകളൊന്നും കണ്ടിട്ടില്ല.

കരാര്‍ സംബന്ധിച്ച ഫയലുകളൊന്നും സര്‍ക്കാറി​​െന്‍റ പക്കല്‍ ഇല്ല. കരാര്‍ ഉണ്ടാക്കു​േമ്ബാള്‍ നിയമങ്ങളും സെക്ര​േട്ടറിയറ്റ്​ മാന്വലും അനുസരിച്ച വ്യവസ്​ഥകളും പാലിക്കപ്പെട്ടിട്ടില്ല. മറിച്ചാണെങ്കില്‍ മുഴുവന്‍ ഫയലുകളും സര്‍ക്കാര്‍ പുറത്തുവിടണം.

സ്പ്രിംഗ്ലര്‍ കമ്ബനി അമേരിക്കയില്‍ 380 കോടിരൂപയുടെ ഡേറ്റ തട്ടിപ്പ് കേസില്‍ നിയമനടപടി നേരിടുന്നുണ്ട്​. കമ്ബനിയുടെ സേവനം​ സൗജന്യമാണെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ല​​. പ്രതിഫലം എത്രയെന്ന് കോവിഡ് കഴിഞ്ഞാല്‍ തീരുമാനിക്കുമെന്നാണ്​ കരാര്‍ പറയുന്നത്​.

​കമ്ബനി ഏജന്‍റായാണ്​ ഐ.ടി സെക്രട്ടറി പ്രവര്‍ത്തിക്കുന്നത്​. മുഖ്യമന്ത്രിയുടെ അറിവില്ലാതെ കരാര്‍ ഉണ്ടാകുമെന്ന്​ കരുതാനാവില്ല. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച്‌​ സ്പ്രിംഗ്ലര്‍ കമ്ബനിയുടെ വെബ്​സൈറ്റില്‍ നല്‍കണമെന്നായിരുന്നു തദ്ദേശഭരണ വകുപ്പ്​ ഉത്തരവ്. വിവാദമായപ്പോള്‍ സര്‍ക്കാറിലേക്കു വിവരങ്ങള്‍ മാറ്റിയതായി ഐ.ടി വകുപ്പ് വിശദീകരിച്ചെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ്​ ഇറക്കിയിട്ടില്ല.

ആരോപണത്തിന്​ പിന്നാലെ സ്പ്രിംഗ്ലര്‍ കമ്ബനി വെബ്​സൈറ്റില്‍നിന്ന്​ സംസ്​ഥാന ​െഎ.ടി സെക്രട്ടറിയുടെ അഭിമുഖവും കേരള സര്‍ക്കാര്‍ മുദ്രയും മാറ്റിയിട്ടുണ്ട്​. സദുദ്ദേശ്യമായിരുന്നുവെങ്കില്‍ ഇതൊന്നും മാറ്റേണ്ടതില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here