More

  രമേശ് ചെന്നിത്തലയെ ട്രോളിയ കോടിയേരിക്ക് മറുപടിയുമായി ബി.ജെ.പി മുഖപത്രം: സി.പി.എം നേതാവ് രാമചന്ദ്രന്‍പിള്ള ആര്‍.എസ്.എസ് ശിക്ഷക് ആയിരുന്നുവെന്ന് ജന്മഭൂമി

  Latest News

  എന്തിനാണ് എന്റെ വീട് ആക്രമിച്ചത്, ഞാൻ എന്ത് തെറ്റ് ചെയ്‌തു? കഴിഞ്ഞ ദിവസത്തെ കലാപത്തിൽ വീട് അക്രമിച്ചവരോട് ബംഗളൂരുവിലെ കോൺഗ്രസ് എംഎൽഎ

  കഴിഞ്ഞ ദിവസം ബംഗളൂരുവിലുണ്ടായ കലാപത്തിൽ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീട് അക്രമകാരികൾ നശിപ്പിച്ചിരുന്നു, ഇതിനെതിരെ എംഎൽഎ നേരിട്ട് രംഗത്ത് വന്നു....

  രാജസ്ഥാനിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; ബിജെപിയുടെ അവിശ്വാസ പ്രമേയം പൊളിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും

  രാജസ്ഥാനിൽ നാളെ നിയമസഭാ സമ്മേളനം ആരംഭിക്കും, കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയമാണ് നാളത്തെ പ്രധാന ആകർഷണം. കോൺഗ്രസിൽ ഇടക്കാലത്ത് രൂപംകൊണ്ട...

  സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ ഇതുവരെ ഉള്ളതിൽ ഏറ്റവും ഉയർന്ന രോഗബാധ, പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കവിഞ്ഞേക്കുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി; വരുന്നത് കടുത്ത ജാഗ്രതയുടെ...

  കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ 1564 കോവിഡ് കേസുകളാണ്. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും കൂടുതൽ കേസുകൾ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ...

  രമേശ് ചെന്നിത്തലയ്ക്ക് എതിരെ കോടിയേരി നിരന്തരം ആര്‍എസ്‌എസ് ബന്ധം ആരോപിക്കുന്നതിനിടെ, സിപിഎം പിബി അംഗമായ എസ് രാമചന്ദ്രന്‍ മുന്‍ ആര്‍എസ്‌എസ് ശിക്ഷകായിരുന്നുവെന്ന് ബിജെപി മുഖപത്രത്തില്‍ ലേഖനം. പി ശ്രീകുമാറിന്റെ ലേഖനത്തിലാണ് സിപിഎമ്മിന്റെ സമുന്നതനായ നേതാവിനും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്‍ ശങ്കറിനും ആര്‍എസ്‌എസ് ബന്ധമുണ്ടെന്ന് ആരോപിച്ചിരിക്കുന്നത്. അതേസമയം രമേശ് ചെന്നിത്തലയ്ക്ക് ആര്‍എസ്‌എസ് ബന്ധമില്ലെന്നും ലേഖനത്തില്‍ പറയുന്നു.

  ആര്‍എസ്‌എസ് ശാഖയില്‍ പങ്കെടുക്കുക മാത്രമല്ല രാമചന്ദ്രന്‍ പിള്ള കായംകുളത്ത് ആര്‍എസ്‌എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരനുമായിരുന്നുവെന്ന് ലേഖനം പറയുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് എസ്‌ആര്‍പി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലെ പ്രവര്‍ത്തകനായിരുന്നത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്‌ആര്‍പി സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുക്കുകയായിരുന്നുവെന്നും ലേഖനം പറയുന്നു.

  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആര്‍എസ്‌എസ് ആയിരുന്നില്ലെങ്കിലും അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ ആര്‍എസ്‌എസിനെ സ്‌നേഹിച്ചിരുന്നുവെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ചെന്നിത്തല മഹാത്മാ സ്‌കൂളിലെ അധ്യാപകനായ അദ്ദേഹം ആര്‍എസ്‌എസ് കളരിക്കല്‍ ശാഖയില്‍ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളിലും പങ്കെടുത്തു. കെഎസ്‌യു കളിച്ചു നടന്ന രമേശിന് നേരെ അക്കാലത്ത് സിപിഎം അതിക്രമം നടത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ തല്ലാന്‍ വളഞ്ഞപ്പോള്‍ രാമകൃഷ്ണന്‍ സാറിന്റെ മകന്‍ എന്ന നിലയില്‍ രക്ഷപ്പെടുത്തിയിട്ടുണ്ടാകാം. അതിനപ്പുറം രമേശിന് ആര്‍എസ്‌എസിന്റെ ഒരു മണോം ഗുണോം ഇല്ലെന്ന് ആ സംഘടനയെ അറിയാവുന്ന ആറിയാമെന്നും ലേഖനത്തിൽ പറയുന്നു

  സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിപക്ഷത്ത് കോണ്‍ഗ്രസും ബിജെപിയും സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിക്കുമ്ബോഴാണ് ചെന്നിത്തലയ്ക്ക് ആര്‍എസ്‌എസ് ബന്ധം ആരോപിച്ച്‌ കോടിയേരി രംഗത്ത് വന്നത്. ചെന്നിത്തല ആര്‍എസ്‌എസിന്റെ മാനസപുത്രനെന്ന് അദ്ദേഹം നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ തന്‍റെ ഡിഎന്‍എ ജനങ്ങള്‍ക്കറിയാമെന്നും കോടിയേരി പരിശോധിക്കേണ്ടെന്നും ചെന്നിത്തല തിരിച്ചടിച്ചു. ചെന്നിത്തലക്ക് ലീഗും പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. എന്നാല്‍ ഇന്ന് കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോണ്‍ഗ്രസിലെ സര്‍സംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന് കുറ്റപ്പെടുത്തി.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷന് കൊവിഡ് രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രിനരേന്ദ്രമോദിയോടൊപ്പം നൃത്യ ഗോപാല്‍ ദാസ് വിശിഷ്ടാതിഥിയായി വേദി പങ്കിട്ടിരുന്നു

  യുപി: രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷന്‍ നൃത്യ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. ആഗസ്റ്റ് 5ന് നടന്ന രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി...

  സംസ്ഥാനത്ത് ഇന്ന് 1564 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60...

  എസ്ഡിപിഐയെ നിരോധിക്കണം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത്

  ബെംഗ്ലൂരു; ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബംഗളൂരുവില്‍ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കര്‍ണാടക കത്തയച്ചത്. എസ്ഡിപിഐയേയും പോപ്പുലര്‍ ഫ്രെണ്ടിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ തന്നെ...

  പോലീസ് കോവിഡ് രോഗികളുടെ വിവരം ശേഖരിക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം മുഖ്യമന്ത്രി നിയമം വായിച്ച് മനസിലാക്കണം;ചെന്നിത്തല

  തിരുവനന്തപുരം:കോവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ പോലീസ് ശേഖരിക്കുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. കോള്‍ ഡീറ്റൈല്‍ റിക്കാര്‍ഡ് (സിഡിആര്‍) ശേഖരണം എന്തിന് വേണ്ടിയെന്ന് വ്യക്തമാക്കണമെന്നും...

  എന്തിനാണ് എന്റെ വീട് ആക്രമിച്ചത്, ഞാൻ എന്ത് തെറ്റ് ചെയ്‌തു? കഴിഞ്ഞ ദിവസത്തെ കലാപത്തിൽ വീട് അക്രമിച്ചവരോട് ബംഗളൂരുവിലെ കോൺഗ്രസ് എംഎൽഎ

  കഴിഞ്ഞ ദിവസം ബംഗളൂരുവിലുണ്ടായ കലാപത്തിൽ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീട് അക്രമകാരികൾ നശിപ്പിച്ചിരുന്നു, ഇതിനെതിരെ എംഎൽഎ നേരിട്ട് രംഗത്ത് വന്നു. താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് തന്റെ...
  - Advertisement -

  More Articles Like This

  - Advertisement -