രാമക്ഷേത്രനിര്‍മ്മാണത്തിനായി പിരിച്ച 1400 കോടി രൂപ ബി.ജെ.പി കൈക്കലാക്കി: ആരോപണവുമായി സന്യാസിമാര്‍ രംഗത്ത്

0
406

രാമക്ഷേത്ര നിര്‍മ്മാണത്തിനായി പിരിച്ച 1400 കോടി രൂപ ബി.ജെ.പി കൈക്കലാക്കിയെന്ന ആരോപണവുമായി ഒരു വിഭാഗം സന്യാസിമാര്‍. എല്‍.കെ അദ്വാനി ക്ഷേത്രനിര്‍മ്മാണത്തിനായി രഥയാത്ര നടത്തിയ ഘട്ടത്തില്‍ പിരിച്ചെടുത്ത തുക ബി.ജെ.പി വകമാറ്റിയെന്നാണ് ആരോപണം. ഹിന്ദുത്വവാദികളായ നേതാക്കളെ കൊലപ്പെടുത്തുന്ന സമീപനമാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്നും സന്യാസിമാര്‍ ആരോപിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അയോധ്യ ക്ഷേത്ര പ്രസ്ഥാനത്തില്‍ ആദ്യം പങ്കെടുത്തവരാണ് സന്യാസിമാര്‍‍. 1400 കോടി രൂപ ബി.ജെ.പി വിഴുങ്ങിയെന്നും ക്ഷേത്രനിര്‍മ്മാണത്തിന്‍റെ ക്രെഡിറ്റ് മോദി ഏറ്റെടുത്തെന്നുമാണ് ഇവരുടെ ആരോപണം. അയോധ്യാപ്രസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി പേരുടെ മരണം നടന്നിട്ടുണ്ടെന്നും അവയെല്ലാം കൊലപാതകങ്ങളാണെന്നും ആ നിഗൂഢ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. രാമക്ഷേത്രത്തിനായി പിരിച്ച തുക ബി.ജെ.പി സ്വന്തം കെട്ടിടങ്ങൾ നിർമിക്കാനും സർക്കാർ രൂപീകരിക്കാനുമാണ്​ചെലവഴിച്ചതെന്നും ഇതിന്​ തെളിവുണ്ടെന്നും ഈ സന്യാസിമാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here