രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

0
176

വെല്ലൂര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നളിനി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. നളിനി ശ്രീഹരന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാത്രിയാണ് നളിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്ന് അഭിഭാഷകന്‍ പറയുന്നു. നളിനിയും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റൊരു തടവുകാരിയായ രാധയും തമ്മിലുണ്ടായ തര്‍ക്കമാണ് ആത്മഹത്യാശ്രമത്തിലെത്തിയത്. രാജീവ് ഗാന്ധി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട നളിനി 29 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. വെല്ലൂര്‍ വനിത ജയിലില്‍ ആണ് നളിനിയെ പാര്‍പ്പിച്ചിരിക്കുന്നത്.

നളിനി ജയില്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് രാധ ജയിലോട് പരാതിപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച്‌ തന്നെ മറ്റൊരു സെല്ലിലേക്ക് മാറ്റാണമെന്നും രാധ ജയിലറോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ ജയിലര്‍ സെല്ലില്‍ എത്തിയതിനു പിന്നാലെയാണ് നളിനി ആത്മഹത്യശ്രമം നടത്തിയതെന്നാണ് സൂചന. ഇത്രയും വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രവൃത്തിക്ക് മുതിര്‍ന്നത്. ഇതിനു മുമ്ബ് ഇങ്ങനെ ഉണ്ടായിട്ടില്ലെന്നും നളിനിയുടെ അഭിഭാഷകന്‍ പുകഴേന്തി പറഞ്ഞു. 

അതുകൊണ്ട് തന്നെ നളിനിയുടെ ആത്മഹത്യ ശ്രമത്തിന് പിന്നിലുളള യഥാര്‍ത്ഥ കാരണം അറിയണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. നളിനിയുടെ ഭര്‍ത്താവ് മുരുകനും രാജീവ് ഗാന്ധി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ജയിലില്‍ നിന്നും ഫോണ്‍ വഴി അഭിഭാഷകനുമായി സംസാരിച്ച മുരുകന്‍ നളിനിയെ വെല്ലൂര്‍ ജയിലില്‍ നിന്നും പുഴല്‍ ജയിലിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ട നിയമനടപടികളിലേക്ക് കടക്കുമെന്ന് പുകഴേന്തി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here