More

  പ്രശ്‌നം കെസി വേണുഗോപാൽ; രാജസ്ഥാനും ത്രാസ്സിൽ ; നിർണായക ദൗത്യവുമായി സുര്‍ജേവാല ജയ്പൂരിലേക്ക്

  Latest News

  മിന്നലേറ്റ് 23 പേര്‍ മരിച്ചു

  പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

  പബ്ജി കളിച്ച് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന 16 ലക്ഷം രൂപ 17കാരന്‍ നഷ്ടപ്പെടുത്തി

  ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം...

  മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

  ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ്...

  കര്‍ണാടകയിലും മധ്യപ്രദേശിലും എംഎൽഎമാരെ സ്വാധിനിച്ച് സർക്കാരിനെ വീഴ്ത്തിയ ബിജെപി അതെ ശ്രമം രാജസ്ഥാനിലും നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണമാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഇന്നലെ ഉയർത്തിയത്. ഇതിന് പിന്നാലെ സ്വതന്ത്രര്‍ ഉള്‍പ്പടെ ഭരണപക്ഷത്തുള്ള എം​എല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ ബിജെപിയല്ല കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ നിലവില്‍ ഉണ്ടായിരുന്ന ആഭ്യന്തര പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

  ALSO READ: മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും കോൺഗ്രസ് സർക്കാർ വീഴുമോ ?; എംഎൽഎമാരെ ചാക്കിലാക്കാൻ ബിജെപിയുടെ 25 കോടി പദ്ധതി, ആരോപണം

  രാജസ്ഥാൻ കോൺഗ്രസിൽ നിലവിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടെന്നും ആ പ്രശ്നത്തിന്റെ പ്രതിഫലനമാണ് ഇപ്പോഴുള്ള പ്രശ്നമെന്നും മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂപപ്പെട്ടത്. എഐസിസിയുടെ സംഘടനാ ചുമതലുള്ള ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാല്‍ , നീരജ് ഡങ്കി എന്നിവരെയാണ് കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളാണ് പ്രഖ്യാപിച്ചത്. എന്നാല്‍ സംസ്ഥാനത്തിന് പുറത്തുള്ള കെസി വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നുണ്ടെന്നും പേര് വെളിപ്പെടുത്താത്ത കോൺഗ്രസ് നേതാവ് ദി ഹിന്ദുവിനോട് പറഞ്ഞു.

  ALSO READ: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎയെ കൈകാര്യം ചെയ്ത് നാട്ടുകാർ; എംഎൽഎയുടെ മുഖത്തിനും കാലുകൾക്കും പരിക്ക്

  രാഹുല്‍ ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും പ്രത്യേക താല്‍പര്യപ്രകാരമാണ് കെസി വേണുഗോപാലിനെ രാജസ്ഥാനില്‍ നിന്നും മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് . വേണുഗോപാലിനെതിരെ നീക്കങ്ങളുണ്ടായാല്‍ അത് രാഹുല്‍ ഗാന്ധിയുടെ പരാജയമായിട്ടാവും കണക്കാക്കപ്പെടുക. അതിനാൽ തന്നെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ ദേശീയ വക്താവുമായ രണ്‍ദീപ് സുര്‍ജേവാലയെ രാജസ്ഥാനിലേക്ക് അയച്ചിരിക്കുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം. പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയാണ് സുര്‍ജേവാലയ എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ജയ്പൂരിലേക്ക് അയച്ചിരിക്കുന്നത്. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെയും പ്രിയപ്പെട്ട നേതാവാണ് സുര്‍ജേവാല എന്നതാണ് അദ്ദേഹത്തെ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാനായി ഹൈക്കമാൻഡ് തീരുമാനിച്ചത്. എന്നാൽ സുര്‍ജേവാലയ്ക്ക് പ്രശനങ്ങൾ പരിഹരിക്കാനായില്ലെങ്കിൽ മധ്യപ്രദേശിലെത്തും കർണാടകയിലെതും പോലെ സമാന അവസ്ഥ രാജസ്ഥാനിലും നടക്കാൻ സാധ്യതയുണ്ട്.

  ALSO READ: ക്വാറന്‍റൈൻ മാർഗനിർദേശം പുതുക്കുന്നു, ഒപ്പം കണ്ടെയ്ൻമെന്റ് സോൺ നിർണയവും; പുതിയ ചട്ടങ്ങൾ അറിയാം…

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കൊവിഡ് നിയന്ത്രണത്തിന് പുല്ലുവില; സ്വകാര്യ റിസോര്‍ട്ടിൽ ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും; പങ്കെടുത്തത് പ്രമുഖരടക്കം 300ഓളം പേര്‍

  നെടുങ്കണ്ടം: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഇടുക്കിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ബെല്ലിഡാന്‍സും നിശാപാര്‍ട്ടിയും. ശാന്തന്‍പാറയ്ക്കു സമീപം രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലാണ് വ്യവസായി നിശാപാര്‍ട്ടിയും...

  ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.11 കോടി കടന്നു; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5.30 ല​ക്ഷ​ത്തി​ലേ​ക്ക്

  ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.11 കോടി കടന്നു. അഞ്ചേകാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. അ​തേ​സ​മ​യം, രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍​ധ​ന ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യി​ലും ചി​ല​പ്ര​തീ​ക്ഷ​ക​ളും ന​ല്‍​കു​ന്നു​ണ്ട്. നി​ല​വി​ല്‍...

  കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിതീവ്രം;രോഗ ബാധിതർ 20,000 ലേക്ക് കടന്നു

  ബംഗളൂരു;കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിതീവ്രം രോഗ ബാധിതർ 20,000 ലേക്ക് കടന്നു രണ്ട് ദിവസത്തിനുള്ളിൽ കര്‍ണാടകയില്‍ 3000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 1694...

  മിന്നലേറ്റ് 23 പേര്‍ മരിച്ചു

  പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്. ഇതുകൂടാതെ, സരണ്‍, കൈമൂര്‍, പാറ്റ്ന,...

  അങ്കമാലിയില്‍ പിതാവിന്റെ ആക്രമണത്തിന് ഇരയായ കുഞ്ഞ് മിടുക്കിയായി ആശുപത്രി വിട്ടു

  എറണാകുളം: പിതാവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ചെത്തി. 16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രണ്ടുമാസം പ്രായമായ കുഞ്ഞ് ആശുപത്രി വിട്ടു. രണ്ടുമാസം പ്രായമായ കുഞ്ഞ് പൂര്‍ണ്ണ...
  - Advertisement -

  More Articles Like This

  - Advertisement -