ബ്രഹ്മാണ്ട ചിത്രമായ ബാഹുബലിക്ക് ശേഷം രാജമൗലിയുടെ മുന്നൂറ് കോടിയുടെ ചിത്രം അണിയറയിൽ ഒരുങ്ങുന്നു

0
192

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങി അധികമാവും മുന്‍പ് കൊവിഡിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവയ്ക്കേണ്ടി വന്നു. മാസങ്ങള്‍ക്ക് ശേഷം വീണ്ടും ആര്‍.ആര്‍.ആര്‍ ന്റെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍.

രാജമൗലി തന്നെയാണ് ഇക്കാര്യം വെളുപ്പെടുത്തിയിരിക്കുന്നത്. ചിത്രീകരണം നടക്കുന്നതിന്റെ ഒരു വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്.

ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും മുഖ്യ വേഷത്തില്‍ എത്തുന്ന ഈ ചിത്രം പറയുന്നത് 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ്. ബാഹുബലിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അണിയറക്കാര്‍ തന്നെയാണ് ഈ ചിത്രത്തിന് പിന്നിലും പ്രവര്‍ത്തിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here