മോദി സർക്കാർ രാജ്യത്തിൻറെ ഭാവി അപകടത്തിലാക്കുന്നുവെന്ന് രാഹുൽ ഗാന്ധി; പൊള്ളയായ വാഗ്ദാനങ്ങൾക്ക് പകരം ജോലി നൽകൂ എന്ന് പരിഹാസം

0
48

നരേന്ദ്ര മോദി സർക്കാർ രാജ്യത്തിൻറെ ഭാവി അപകടത്തിലാക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു, ഇന്ന് നടന്ന ജെഇഇ മെയിൻ പരീക്ഷയുടെ പശ്ചാതലാത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത് വന്നത്. പരീക്ഷകൾ നീട്ടി വെക്കണമെന്ന് വിദ്യാർഥികൾ നിരന്തരം അവശ്യപ്പെട്ടിട്ടും സർക്കാർ കേട്ട ഭാവം നടിച്ചില്ല, മുൻ നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ ഒന്ന്, ആറ്, പതിമൂന്ന് തീയതികളിൽ പരീക്ഷകൾ നടത്തുമെന്ന തീരുമാനത്തിൽ കേന്ദ്ര സർക്കാർ ഉറച്ച് നിൽക്കുകയായിരുന്നു. ഇതോടെ വിദേശങ്ങളിൽ അടക്കം കുടുങ്ങി നിന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി.

വിദ്യാർത്ഥികളുടെ ഭാവി മുടക്കിയ സർക്കാർ നടപടി പ്രകോപന പരമാണെന്നും മുൻപ് നടത്തിയ എസ്‌എസ്‌സി പരീക്ഷകൾ അടക്കമുള്ളവയുടെ ഫലങ്ങൾ പുറത്ത് വിടാൻ സർക്കാർ തയ്യാറാവണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു, പൊള്ളയായ വാഗ്ദാനങ്ങൾക്ക് പകരം ജനങ്ങൾക്ക് ജോലി നൽകൂ എന്നും അദ്ദേഹം പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here