More

    ജനങ്ങളെ ബുദ്ധിമുട്ടിലാക്കുക എന്നതല്ല ലോക്ഡൗണിന്റെ ലക്ഷ്യം.പരിഭ്രാന്തി വേണ്ട,കടകളില്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കരുത്; അവശ്യസാധനങ്ങള്‍ ഉറപ്പാക്കും:മുഖ്യമന്ത്രി

    Must Read

    അശ്‌ളീല വീഡിയോ മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ച്‌ പണം തട്ടുന്ന സംഘം വ്യാപകമാകുന്നു;യുവതിക്കെതിരെ അടൂര്‍ സ്വദേശിയുടെ പരാതി

    പത്തനംതിട്ട: രാജ്യത്ത് അശ്‌ളീല വീഡിയോ മോർഫ് ചെയ്ത ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം വ്യാപകമാകുന്നു വീഡിയോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച്‌ പണം തട്ടാന്‍...

    നടിയെ പീഡിപ്പിച്ച;തമിഴ്നാട്‌ മുന്‍മന്ത്രി അറസ്റ്റില്‍

    ബംഗളൂരു:ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ത​മി​ഴ്നാ​ട് മു​ന്‍​മ​ന്ത്രി എം.​മ​ണി​ക​ണ്ഠ​ന്‍ അ​റ​സ്റ്റി​ല്‍. മ​ലേ​ഷ്യ​ക്കാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ബംഗളൂരുവില്‍നിന്നാണ് എഐഎഡിഎംകെ നേതാവ് കൂടിയായ മണികണ്ഠനെ ചെന്നൈ...

    ഞാനും പഠിച്ചത് കണ്ണൂരില്‍ എനിക്കും ചിലത് പറയാനുണ്ട് പി.കെ കുഞ്ഞാലിക്കുട്ടി

    കണ്ണൂര്‍ ഞാനും പഠിച്ചത് കണ്ണൂരിലെ സര്‍ സയ്യിദ് കോളേജിലാണെന്നും എനിക്കും ചില കഥകള്‍ പറയാനുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ...

    തിരുവനന്തപുരം:ലോക്ഡൗൺ വേളയിലും അവശ്യസാധനങ്ങളും അവശ്യസേവനങ്ങളും എല്ലാവർക്കും ലഭ്യമാക്കാൻ മതിയായ സംവിധാനങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധനങ്ങൾ ശേഖരിച്ചു വച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകുമെന്ന പരിഭ്രാന്തി കാരണം കടകളിൽ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കരുത്. അത് ലോക്ഡൗൺ നൽകേണ്ട ഗുണഫലം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    സാധനങ്ങൾ വീടിന് ഏറ്റവും അടുത്തുള്ള കടയിൽ നിന്നും ഏറ്റവും കുറഞ്ഞ സമയം കൊണ്ട് വാങ്ങുക. കൂടുതൽ ആളുകൾ തിങ്ങി നിറയുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ സൂപ്പർ മാർക്കറ്റുകൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

    ജനങ്ങളെ ബുദ്ധിമുട്ടിലാക്കുക എന്നതല്ല ലോക്ഡൗണിന്റെ ലക്ഷ്യം. കോവിഡ് രോഗവ്യാപനം തടഞ്ഞ് എല്ലാവരേയും സുരക്ഷിതരാക്കുന്നതിനാണ് ഇത്തരമൊരു നടപടി. ഇത് വിജയിക്കാൻ ഏറ്റവും അനിവാര്യമായ കാര്യം ജനങ്ങളുടെ സഹകരണമാണ്. ഉത്തരവാദിത്വബോധത്തോടെ അതെല്ലാവരും ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

    ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

    അതിശക്തമായി തുടരുന്ന കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ വേണ്ടിയാണ് മെയ് എട്ടാം തീയതി മുതൽ മെയ് പതിനാറാം തീയതി വരെ സംസ്ഥാന വ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗണുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ അധികം വൈകാതെ തന്നെ ജനങ്ങളെ അറിയിക്കും.

    അവശ്യസാധനങ്ങളും അവശ്യ സേവനങ്ങളും ലോക്ഡൗൺ വേളയിലും എല്ലാവർക്കും ലഭിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കും. സാധനങ്ങൾ ശേഖരിച്ചു വച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകുമെന്ന പരിഭ്രാന്തി കാരണം കടകളിൽ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കരുത്. അത് ലോക്ഡൗൺ നൽകേണ്ട ഗുണഫലം ഇല്ലാതാക്കും.

    സാധനങ്ങൾ വീടിന് ഏറ്റവും അടുത്തുള്ള കടയിൽ നിന്നും ഏറ്റവും കുറഞ്ഞ സമയം കൊണ്ട് വാങ്ങുക. കൂടുതൽ ആളുകൾ തിങ്ങി നിറയുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ സൂപ്പർ മാർക്കറ്റുകൾ ശ്രദ്ധിക്കണം.

    ജനങ്ങളെ ബുദ്ധിമുട്ടിലാക്കുക എന്നതല്ല ലോക്ഡൗണിന്റെ ലക്ഷ്യം. കോവിഡ് രോഗവ്യാപനം തടഞ്ഞ് എല്ലാവരേയും സുരക്ഷിതരാക്കുന്നതിനാണ് അത്തരമൊരു നടപടി എടുത്തിരിക്കുന്നത്. അത് വിജയിക്കാൻ ഏറ്റവും അനിവാര്യമായ കാര്യം ജനങ്ങളുടെ സഹകരണമാണ്. ഉത്തരവാദിത്വബോധത്തോടെ അതെല്ലാവരും ഉറപ്പു വരുത്തണം. നമുക്കൊരുമിച്ച് ഈ പ്രതിസന്ധി മറികടക്കാം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News

    അശ്‌ളീല വീഡിയോ മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ച്‌ പണം തട്ടുന്ന സംഘം വ്യാപകമാകുന്നു;യുവതിക്കെതിരെ അടൂര്‍ സ്വദേശിയുടെ പരാതി

    പത്തനംതിട്ട: രാജ്യത്ത് അശ്‌ളീല വീഡിയോ മോർഫ് ചെയ്ത ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം വ്യാപകമാകുന്നു വീഡിയോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച്‌ പണം തട്ടാന്‍...

    നടിയെ പീഡിപ്പിച്ച;തമിഴ്നാട്‌ മുന്‍മന്ത്രി അറസ്റ്റില്‍

    ബംഗളൂരു:ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ത​മി​ഴ്നാ​ട് മു​ന്‍​മ​ന്ത്രി എം.​മ​ണി​ക​ണ്ഠ​ന്‍ അ​റ​സ്റ്റി​ല്‍. മ​ലേ​ഷ്യ​ക്കാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ബംഗളൂരുവില്‍നിന്നാണ് എഐഎഡിഎംകെ നേതാവ് കൂടിയായ മണികണ്ഠനെ ചെന്നൈ സിറ്റി പോലിസിന്റെ പ്രത്യേകസംഘം അറസ്റ്റുചെയ്തത്. അറസ്റ്റ്...

    ഞാനും പഠിച്ചത് കണ്ണൂരില്‍ എനിക്കും ചിലത് പറയാനുണ്ട് പി.കെ കുഞ്ഞാലിക്കുട്ടി

    കണ്ണൂര്‍ ഞാനും പഠിച്ചത് കണ്ണൂരിലെ സര്‍ സയ്യിദ് കോളേജിലാണെന്നും എനിക്കും ചില കഥകള്‍ പറയാനുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.ജനജീവിതം പൂര്‍ണമായി സ്തംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി...

    രാജ്യത്ത് ആശങ്കയായി വീണ്ടും​ ഗ്രീന്‍ ഫം​ഗസ്

    രാജ്യത്ത് ​വീണ്ടും ഗ്രീന്‍ ഫം​ഗസ് ബാധ സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു.പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മുക്തനായി ചികിത്സയില്‍ കഴിയുകയായിരുന്ന 62കാരനാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്. ഇയാള്‍...

    പ്രവാസികൾക്ക് ആശ്വാസിക്കാം,കോവിഡ് സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തിയതിയും രേഖപ്പെടുത്താന്‍ തുടങ്ങി

    തിരുവനന്തപുരം- സൗദി അടക്കമുള്ള രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കാൻ കേരള സർക്കാർ തീരുമാനം. ചില വിദേശ രാജ്യങ്ങൾ വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ...

    More Articles Like This

    We would like to show you notifications for the latest news and updates.
    Dismiss
    Allow Notifications