കര്‍ഷകവിരുദ്ധ നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ ബിജെപി ജനറല്‍ സെക്രട്ടറി രാജിവെച്ചു

0
54

മോദി സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ ബിജെപി ജനറല്‍ സെക്രട്ടറി മല്‍വിന്ദര്‍ സിങ് കാങ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മോദി ഒരു കാര്യം തീരുമാനിച്ചാല്‍ അത് ഉറപ്പായും ശരിയാണെന്നാണ് പാര്‍ട്ടി പറയുന്നത്. കര്‍ഷകരുടെ കാര്യം ആരും പരിഗണിക്കുന്നില്ലെന്ന് മല്‍വിന്ദര്‍ സിങ് കാങ് പ്രതികരിച്ചു.

“ഞാന്‍ കര്‍ഷകര്‍ക്കൊപ്പമാണ്. പുതിയ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കൊപ്പമാണ് ഞാന്‍. പാര്‍ട്ടി അച്ചടക്കത്തിന് കീഴില്‍ എനിക്കതിന് കഴിയില്ല. അതിനാല്‍ ബിജെപിയില്‍ നിന്ന് രാജിവെക്കുകയാണ്”- മല്‍വിന്ദര്‍ വ്യക്തമാക്കി.

രാജിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും ബിജെപിയുടെ പ്രവര്‍ത്തനരീതിയെ മല്‍വിന്ദര്‍ വിമര്‍ശിച്ചു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ താന്‍ പാര്‍ട്ടി വേദികളില്‍ ഉന്നയിക്കുമ്പോള്‍ നേതാക്കള്‍ തനിക്ക് നേരെ ആക്രോശിക്കുകയാണുണ്ടായത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുടെയും കേന്ദ്രമന്ത്രിയുടെയും സാന്നിധ്യത്തില്‍ വരെ ഇത്തരം ആക്രോശം നേരിടേണ്ടിവന്നു. മല്‍വിന്ദര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here