നിരോധിച്ച വീഡിയോ ഗെയിം പബ്ജിയുടെ ഇന്ത്യൻ കമ്പനിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി, ഇതോടെ ഗെയിം ഉടൻ വിപണിയിൽ എത്തുമെന്ന് ഉറപ്പായി. കുമാർ കൃഷ്ണയ്യർ, ഹുനിൽ സോഹൻ എന്നിവരാണ് കമ്പനിയുടെ ഡയറക്ടർമാരായി രെജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ മാത്രമാവും ഗെയിം ലഭ്യമാവുക.
പബ്ജി തിരിച്ച് വരുമ്പോൾ കൂടുതൽ മാറ്റങ്ങളോട് കൂടെയാവും എത്തുക, ഇന്ത്യൻ മാർക്കറ്റിന് അനുസൃതമായ മാറ്റങ്ങൾ വരുത്തുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു, കൊറിയൻ കമ്പനിയുടെ കീഴിലുണ്ടായിരുന്ന ഗെയിമിന്റെ ചൈനീസ് ബന്ധവും ഡേറ്റ ചോരണവും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ ഗെയിമിന് നിരോധനം ഏർപ്പെടുത്തിയത്, ഒട്ടേറെ ആരാധകരുണ്ടായിരുന്ന ഗെയിം നിരോധനം ഏർപ്പെടുത്തിയതിലൂടെ കോടികളുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്.