തെരുവിൽ തല്ല്, പ്രതിഷേധാഗ്നി; സമരത്തിൽ വിറങ്ങലിച്ച് സർക്കാർ

0
146

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു. എംഎസ്എഫ്, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തുണ്ട്. എംഎസ്എഫ് കളക്ട്രേറ്റുകളിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. മലപ്പുറത്ത് എംഎസ്എഫ് മാര്‍ച്ച് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഉദ്ഘാടനം ചെയ്തു. മാര്‍ച്ചുകള്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്. ഇവിടെയും പ്രവര്‍ത്തകരെ അതി ക്രൂരമായാണ് പൊലീസ് നേരിടുന്നത്. കണ്ണൂരിലെ മട്ടന്നൂരില്‍ മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. കെ എസ യു മാർച്ചിൽ സംഘർഷത്തിലെത്തി.

തിരുവനന്തപുരത്ത് മഹിളാ മോര്‍ച്ച ഉപരോധസമരം നടത്തുന്നു. പ്രവര്‍ത്തകര്‍ എംസി റോഡ് ഉപരോധിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here