More

    ‘മക്കളെ പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച ഒരമ്മക്കും മറ്റൊരാളുടെ അമ്മക്ക് പറയാൻ കഴിയില്ല; സൈബർ ആക്രമണം എന്ന തിയിൽ കുരുത്തു തന്നെയാണ് പൃഥ്വിരാജ് വളർന്നതും വലുതായതും’; ഫേസ്ബുക്ക് കുറിപ്പ്

    Latest News

    2021 ഓടെ ഇന്ത്യയില്‍ പ്രതിദിനം 2.87 ലക്ഷം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുമെന്ന് പഠനം

    കൊറോണ വൈറസ് കേസുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2021 തുടക്കത്തോടെ പ്രതിദിനം ഇന്ത്യയില്‍ 2.87 ലക്ഷം ആളുകള്‍ക്ക് വീതം...

    സംസ്ഥാനത്ത് പുതുതായി 12 ഹോട്സ്പോട്ടുകള്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 12 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍...

    സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും,...

    വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ചിത്രം ആഷിഖ് അബു പ്രഖ്യാപിച്ചത് മുതല്‍ നടന്‍ പൃഥ്വിരാജിന് നേര്‍ക്ക് രൂക്ഷമായ സൈബര്‍ ആക്രമണം ആണ് നടക്കുന്നത്. പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനെ പോലും അപമാനിക്കുന്ന തരത്തിലും സൈബർ ആക്രമണങ്ങൾ നടക്കുകയാണ്. അതിനിടെ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനെ അപമാനിക്കുന്ന തരത്തില്‍ അംബിക ജെകെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും പ്രചരിച്ച കമന്റ് വന്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്.വിവാദത്തിൽ സിനിമാ രംഗത്ത് നിന്നും വന്‍ പിന്തുണയാണ് പൃഥ്വിരാജിന് ലഭിക്കുന്നത്.

    പൃഥ്വിരാജിന് പിന്തുണ അറിയിച്ച് കൊണ്ട് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം:

    ഒരു കലാകാരൻ എന്ന നിലയിൽ പൃഥ്വിരാജിന് അയാളുടേതായ കാഴ്ചപ്പാടുകളുണ്ടാകും തീരുമാനങ്ങളുണ്ടാകും. ഏത് സിനിമ ചെയ്യണം ചെയ്യാതിരിക്കണം എന്നൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. സൈബർ ആക്രമണം എന്ന തിയിൽ കുരുത്തു തന്നെയാണ് രാജു വളർന്നതും വലുതായതും. ഒരു സിനിമയിൽ അഭിനയിക്കാൻ തീരുമാനമെടുത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ ഈ ആക്രമണം. അദ്ദേഹത്തെ വിമർശിക്കാം. ആരും വിമർശനത്തിന് അതീതരല്ല. ഒരു സിനിമയുടെ പേരിലല്ല, ഒരു കലാകാരൻ എന്ന നിലയിൽ ഒരു നടൻ എന്ന നിലയിൽ ഞാൻ രാജുവിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. പറയാൻ വന്നത് അതല്ല. മക്കളെ പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച ഒരമ്മക്കും മറ്റൊരാളുടെ അമ്മക്ക് പറയാൻ കഴിയില്ല. ഇവരെപോലുള്ളവരെ ഒരു കാലത്ത് സ്വന്തം മക്കൾ തിരിഞ്ഞു നിന്ന് അമ്മക്കു വിളിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. വിത്തുഗുണം പത്തുഗുണം എന്നാണല്ലോ. ആശയം പ്രകടിപ്പിക്കാം അഭിപ്രായം പറയാം അതൊരിക്കലും വ്യക്തിഹത്യയിലേക്ക് പോകാതെ നോക്കുകയാണ് സംസ്കാരമുള്ളവർ ചെയ്യുക. പിതാവിന്റെ മരണശേഷം രാജുവിന് വ്യക്തിപരമായി ഏറ്റവും വേദനയുണ്ടാക്കിയിരിക്കുക ഈ പരാമർശമായിരിക്കും.ക്രൂരമായ മാനസികാവസ്ഥ ഉള്ളവർക്കേ ഇങ്ങനെയുള്ള നികൃഷ്ടമായ പദപ്രയോഗങ്ങൾ നടത്താൻ കഴിയു. പൃഥ്വിരാജ് എന്ന നടനോടും വ്യക്തിയോടും പലർക്കും എതിർപ്പുണ്ടാകാം അഭിപ്രായ വിത്യാസങ്ങളുണ്ടാകാം അതിന്റെ പേരിൽ അയാളുടെ അമ്മക്ക് വിളിക്കുക എന്നത് ഏത് വീക്ഷണകോണിൽ നിന്ന് നോക്കിയാലും ന്യായികരീകരിക്കാവുന്നതല്ല. കൈ വിട്ട ആയുധവും വാ വിട്ട വാക്കും എന്ന് കേട്ടിട്ടില്ലേ. നീചമായ വാക്കുകൾ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തിയശേഷം പിന്നീടതേപ്പറ്റി കുമ്പസാരിച്ചാൽ ആ മനസുകൾക്കേറ്റ മുറിവിനത് മരുന്നാവില്ല. അമ്മ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം അറിയുന്നവരാരും അത് പൊറുത്തുതരികയുമില്ല. മല്ലികചേച്ചിയുടെ സുകുവേട്ടൻ എന്ന സ്വപ്നം 49 ആം വയസിൽ വീണുടയുമ്പോൾ, നേർപാതിയുടെ തന്റെ നായകന്റെ വേർപാടിന്റെ ദുഃഖം മനസിലൊതുക്കി, പറക്കമുറ്റാത്ത രണ്ട് മക്കളെ പ്രതിസന്ധികളിൽ തളരാതെ ദൃഡ നിശ്ചയത്തോടെ വളർത്തിവലുതാക്കി സ്വന്തം കാലിൽനിൽക്കാൻ പ്രാപ്തരാക്കിയ ആ അമ്മയുടെ മനസിന്റെ കരുത്തിനുമുന്നിൽ പിതൃശൂന്യമെന്നുവിളിക്കാവുന്ന ഇത്തരം ആക്ഷേപങ്ങൾ തട്ടി തകർന്നു പോകും.

    ഒരു കലാകാരൻ എന്ന നിലയിൽ പൃഥ്വിരാജിന് അയാളുടേതായ കാഴ്ചപ്പാടുകളുണ്ടാകും തീരുമാനങ്ങളുണ്ടാകും. ഏത് സിനിമ ചെയ്യണം…

    Posted by Sidhu Panakkal on Tuesday, June 23, 2020


    Prithviraj has grown and grown into a cyber-attack

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    കളിക്കളത്തില്‍ വീണ്ടും; ഇംഗ്ലണ്ട് x വെസ്റ്റിന്‍ഡീസ് ഒന്നാം ടെസ്റ്റിന് ഇന്ന് തുടക്കം

    ലണ്ടന്‍: ക്രിക്കറ്റ് ലോകം വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. കോവിഡ് തീര്‍ത്ത നാലുമാസത്തോളം നീണ്ട ഇടവേളക്കുശേഷം ക്രിക്കറ്റ് മൈതാനത്ത് ഇന്ന് ടോസ് വീഴും. സതാംപ്ടനിലെ റോസ്ബൗളില്‍...

    സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല, കയ്യിലുള്ളത് വ്യാജ ബിരുദം; കോണ്‍സുലേറ്റില്‍ ജോലി ഉന്നത സ്വാധീനം കൊണ്ട്; വെളിപ്പെടുത്തലുമായി വിദേശത്തുള്ള സഹോദരന്‍

    തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായിട്ടില്ലെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍. തന്റെ അറിവില്‍ സ്വപ്ന പത്താം ക്ലാസ് പാസായതായിട്ടില്ലെന്ന് അമേരിക്കയിലുള്ള മൂത്ത സഹോദരന്‍ ബ്രൈറ്റ്...

    ഭരണ ഘടന ശില്‍പി അംബേദ്കറുടെ വസതിക്കുനേരെ ആക്രമണം

    മുംബൈ: ഡോ. ബി ആര്‍ അംബേദ്കറുടെ വീടിന് നേരെ ആക്രമണം. മുംബൈ ദാദറിലെ രാജ്ഗൃഹം എന്ന സ്മാരക വസതിക്ക് നേരെയാണ് ചൊവ്വാഴ്ച വൈകീട്ട് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ചെടിച്ചട്ടികളും സിസിടിവിയും തകര്‍ന്നു....

    ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തിക്കൊന്നു

    കോട്ടയം: മുണ്ടക്കയത്ത് വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കല്‍ ആദര്‍ശ് (32) എന്നയാളെയാണ് ഇന്നലെ രാത്രി 12 മണിയോടെ കരിനിലം പോസ്റ്റോഫീസിനു സമീപമുള്ള റോഡില്‍...

    കൊറോണ: മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചരണം;359 പേര്‍ക്കെതിരേ കേസ്

    ചെന്നൈ: കൊറോണയുടെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാജ ആരോപണങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ച സംഭവത്തില്‍ തമിഴ്നാട്ടില്‍ 159 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി തമിഴ്നാട് ഡിജിപി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന വ്യാപകമായി 159...
    - Advertisement -

    More Articles Like This

    - Advertisement -