“ഇത്തരത്തിൽ സംസ്കാരമില്ലാത്ത ആളെയാണല്ലോ സിബിഐയുടെ തലപ്പത്ത് ഇരുത്തിയത്; സ്വാമി അഗ്നിവേശിന്റെ മരണത്തിൽ സന്തോഷം പ്രകടിപ്പിച്ച മുൻ സിബിഐ ഡയറക്ടർക്കെതിരെ പ്രശാന്ത് ഭൂഷൺ

0
448

മനുഷ്യാവകാശ പ്രവർത്തകനും സംഘപരിവാർ വിരുദ്ധ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന സ്വാമി അഗ്നിവേശ് കഴിഞ ദിവസം മരണപ്പെട്ടിരുന്നു, അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ മുൻ സിബിഐ ഡയറക്ടറായിരുന്ന നാഗേശ്വര റാവു സ്വാമിയേ അധിക്ഷേപിച്ച് രംഗത്ത് വരികയും കാലൻ വരാൻ എന്തെ ഇത്രയും താമസിച്ചു എന്ന് ചോദിക്കുകയും ചെയ്‌തിരുന്നു, സ്വാമി അഗ്നിവേശിനെ അപമാനിച്ച നടപടിക്കെതിരെ നിരവധി പേർ രംഗത്ത് വരികയുണ്ടായി. ഇപ്പോൾ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നാഗേശ്വര റാവുവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരത്തിൽ സംസ്കാരമയില്ലാത്തയാളെയാണോ സിബിഐയുടെ ഡയറക്ടറാക്കി നിയമിച്ചിരുന്നത് എന്നാണ് പ്രശാന്ത് ഭൂഷൺ ചോദിച്ചത്.

ഇടക്കാലത്ത് സിബിഐയുടെ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെയും ഭൂഷൺ വിമർശിച്ചു, സുശാന്ത് സിംഗ് രാജ്പുത്തിന്റെ വിഷയത്തിൽ റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്തതിനാണ് അസ്താനയെ ഭൂഷൺ പരിഹസിച്ചിരിക്കുന്നത്, ഇയാളെ തിരിച്ച് സിബിഐയിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നത് അതിശയകരമാണെന്നും ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here