More

    സീറോ-ഡേ അപകടസാധ്യത ചൂഷണം ചെയ്യാന്‍ സാധ്യത ഗൂഗിള്‍ ക്രോമിന് അടിയന്തര അപ്ഡേറ്റ്

    Must Read

    സീറോ-ഡേ അപകടസാധ്യത ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് വേണ്ടി ഗൂഗിള്‍ ഒരു അടിയന്തര സുരക്ഷാ അപ്‌ഡേറ്റ് പുറത്തുവിട്ടു.

    ഗൂഗിള്‍ ക്രോം പതിപ്പ് 99.0.4844.84-ലേക്കുള്ള അടിയന്തര അപ്‌ഡേറ്റ് തീര്‍ത്തും അസാധാരണമാണ് എന്ന് പറയേണ്ടി വരും, കാരണം ഒറ്റ സുരക്ഷ പ്രശ്നം പരിഹരിക്കാനാണ് ഈ അപ്ഡേറ്റ്. അതീവ ഗൗരവമാണ് നിലവിലെ അക്രമണ സാധ്യത എന്ന് തെളിയിക്കുന്നതാണ് ഇത്.
    മാര്‍ച്ച്‌ 25-ന് പ്രസിദ്ധീകരിച്ച ക്രോമിന്‍റെ അപ്ഡേറ്റ് അറിയിപ്പില്‍ “CVE-2022-1096-എന്ന പ്രശ്നത്തില്‍ നിന്നുള്ള ആക്രമണം ഏതു രീതിയിലും പ്രതീക്ഷിക്കാമെന്ന് ഗൂഗിള്‍ പറയുന്നു. അതിനാല്‍ എല്ലാ ക്രോം ഉപയോക്താക്കളും അവരുടെ ബ്രൗസറുകള്‍ അടിയന്തിരമായി പുതിയ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News