യാത്രാവിവരം മറച്ചുവെച്ച് പാര്‍ട്ടികളില്‍ പ​ങ്കെടുത്തു; പ്രമുഖ ബോളിവുഡ്​ ഗായിക കനിക കപൂറിനെതിരെ കേസ്

0
110

ന്യൂഡല്‍ഹി: കോവിഡ്​ 19 സ്​ഥിരീകരിച്ച ബോളിവുഡ്​ ഗായിക കനിക കപൂറിനെതിരെ കേസെടുത്തു. ഡൽഹിയിൽ നിന്നും എത്തിയതാണെന്ന് മറച്ചു വെച്ചത് കൂടാതെ പാര്‍ട്ടികളില്‍ പ​ങ്കെടുക്കുകയും ചെയ്ത്തിനെ തുടർന്നാണ് കേസ്. ബി.ജെ.പി എം.പി ദുഷ്യന്ത്​ സിങ്​ അടക്കം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

എം.പി അടക്കം നിരവധിപേര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്​. രാഷ്​ട്രപതി ഭവനില്‍ രണ്ടു ദിവസം മുമ്ബ്​ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ദുഷ്യന്ത്​ സിങ്ങിനൊപ്പം നിരവധി എം.പിമാരും പ്രഭാത ഭക്ഷണത്തിനായി ഒത്തുകൂടിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ്​, കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍,ഹേമമാലിനി, കോണ്‍ഗ്രസ്​ എം.പി കുമാരി സെല്‍ജ, ബോക്​സറും രാജ്യസഭ എം.പിയുമായ മേരി കോം എന്നിവരും ദുഷ്യന്ത്​ സിങ്ങിനൊപ്പം പാര്‍ടിയില്‍ പ​ങ്കെടുത്തിരുന്നു. ഇവരും സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്​. രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ എല്ലാ പരിപാടികളും റദ്ദാക്കി.

വെള്ളിയാഴ്​ചയാണ്​ ലഖ്​നോ കിങ്​ ജോര്‍ജ്​സ്​ മെഡിക്കല്‍ യൂനിവേഴ്​സിറ്റി ആശുപത്രിയില്‍ കഴിയുന്ന കനിക കപൂറിന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ നാല് ദിവസമായി തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നെന്നും പരിശോധനയില്‍ കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here