More

    ‘ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യം’: പെർഫ്യൂം ബ്രാൻഡിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്

    Must Read

    ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യം പ്രസീദ്ധികരിച്ച പെർഫ്യൂം ബ്രാൻഡ്
    ലേയർ ഷോട്ട് ബോഡി സ്പ്രേയുടെ പരസ്യത്തിനെതിരെ കേസെടുത്ത് ഡൽഹി പോലീസ്.
    സോഷ്യൽ മീഡിയയിൽ പരസ്യത്തിനെതിരെ കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെയാണ് ‘റേപ്പ് സംസ്കാരം’ പ്രോത്സാഹിപ്പിച്ചതിന് ഡൽഹി പോലീസ് കമ്പനിക്കെതിരെ കേസെടുത്തത്.

    ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാളിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ഇടപെടൽ ആവശ്യപ്പെട്ട് സ്വാതി കത്തെഴുതിയിരുന്നു. ഈ ആഴ്ച ആദ്യം കമ്പനി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News