ഓണ്‍ലൈനില്‍ കബാബ് ഓര്‍ഡര്‍ ചെയ്തു; ഡെലിവര്‍ ബോയിയായി പൊലീസ്

0
276
COVID-19. Quarantine in the city. Coronavirus epidemic. Delivery man in a protective mask carries food on a bike.

ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത കബാബ് വീട്ടിലെത്തിച്ചത് ഒരു പൊലീസുകാൻ. യുകെയിലെ ബെര്‍ക്ക്ഷെയറിലുള്ള വുഡ്ലിയിലാണ് സംഭവം. കബാബുമായി പോയ ഡെലിവറി ബോയിയുടെ കയ്യില്‍ ഡ്രൈവിംഗ് ലൈസന്‍സോ ഇന്‍ഷുറന്‍സ് പേപ്പറുകളോ ഉണ്ടായിരുന്നില്ല. വാഹനത്തിന്‍റെ ടയറുകളും പ്രശ്നമായിരുന്നു. ഡെലിവറി ബോയ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നും പൊലീസിന് സംശയമുണ്ടായി. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ തേംസ് വാലി പൊലീസ് റോഡ്സിലെ പൊലീസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തത്. കാര്‍ പിടിച്ചെടുക്കുമ്പോള്‍ കാറിനകത്ത് ഭക്ഷണപ്പൊതി കണ്ട പൊലീസ് അത് ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here