ഡൽഹിയിൽ കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ അറിയിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ അഭിനന്ദിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ജസ്റ്റിൻ ട്രൂഡോ സമരം ചെയ്യുന്ന കർഷകരുടെ അവകാശങ്ങൾക്കും ജനാധിപത്യത്തിന് വേണ്ടിയും മുന്നോട്ട് വന്നത് സന്തോഷമുള്ള കാര്യമാണെന്ന് ഭൂഷൺ ട്വീറ്റ് ചെയ്തു. ലോകമെമ്പാടുമുള്ള ജനനേതാക്കൾ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുടെ അവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടി ശബ്ദിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത്തരം വിഷയങ്ങൾ രാജ്യങ്ങളുടെ ആഭ്യന്തര കാര്യമാണെന്ന് പറയുന്നവരുടെ വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ കനേഡിയൻ പ്രധാനമന്ത്രി കർഷർക്ക് പിന്തുണ അറിയിച്ചിരുന്നു, കാനഡയിലെ സിഖ് സമൂഹത്തിന്റെ ഇടപെടൽ മൂലമാണിത്. ഇതാദ്യമായാണ് ഒരു വിദേശ രാജ്യത്തിൻറെ തലവൻ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ അഭിപ്രായം പറയുന്നത്.