പ്രധാനമന്ത്രി കേരളത്തിലേയ്ക്ക്; ഞായറാഴ്ച കൊച്ചിയിലെത്തും

0
193

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേയ്ക്ക്. ഞായറാഴ്ച ബിപിസിഎല്‍ പ്ലാന്റ് ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. ഇതിന് ശേഷം കൊച്ചിയില്‍ നടക്കുന്ന ബിജെപി യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

ചെന്നൈയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാകും പ്രധാനമന്ത്രി കേരളത്തില്‍ എത്തുക. ബിപിസിഎൽ പ്ലാൻ്റ് ഉദ്ഘാടനവും കൊച്ചിയിലെ യോഗവും കഴിഞ്ഞ ശേഷം സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ബിജെപിയുടെ കോർകമ്മിറ്റി നടക്കാനിരിക്കെ പ്രധാനമന്ത്രിയുടെ സന്ദർശനം ഏറെ പ്രധാന്യത്തോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

കോർകമ്മിറ്റിയിൽ പ്രധാനമന്ത്രി പങ്കെടുത്താൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനം എന്നതാണ് മറ്റൊരു സവിശേഷത. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം തിരുവനന്തപുരത്ത് എത്തുമെന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here