പ്ലസ് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്മെന്റ് നാളെ പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടർ അറിയിച്ചു. നാളെ അലോട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ ലഭിച്ച ഓപ്ഷനിൽ മാറ്റമില്ലെങ്കിൽ പോലും സ്ഥിരം പ്രവേശനം നേടണം. രണ്ടാം ഘട്ട അലോട്മെന്റിനൊപ്പം മാനേജ്മെന്റ് ക്വാട്ട, കമ്മ്യുണിറ്റി ക്വാട്ട എന്നിവയിലേക്കുള്ള പ്രവേശനവും നാളെ ആരംഭിക്കും. നാളെ മുതൽ ഒക്ടോബർ ആറ് വരെയാണ് പ്രവേശനം നേടാൻ അനുവദിച്ചിരിക്കുന്ന സമയം.
ഇതുവരെ പ്രവേശനം നേടാൻ കഴിയാത്തവർക്ക് രണ്ടാം ഘട്ട അലോട്മെന്റിന് ശേഷം വരുന്ന സപ്ലിമെന്ററി അലോട്മെന്റിൽ പ്രവേശനം നേടാം.