കെടി ജലീലിനെ ന്യായീകരിക്കാൻ കാന്തപുരം രംഗത്തിറങ്ങിയത് ദുരൂഹമെന്ന് പികെ ഫിറോസ്

0
810

സ്വർണക്കടത്ത് കേസിൽ ആരോപണം നേരിടുന്ന മന്ത്രി കെടി ജലീലിനെ ന്യായീകരിക്കാൻ കാന്തപുരം രംഗത്തിറങ്ങിയത് ദുരൂഹമാണെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് അഭിപ്രായപ്പെട്ടു, ആരോപണങ്ങളിൽ നിന്ന് രക്ഷപെടാൻ ജലീൽ മതനേതാക്കളുടെ സഹായം തേടുന്നുവെന്നും ഫിറോസ് അഭിപ്രായപ്പെട്ടു.
ഒരു മതാചാര്യൻ ജലീലിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്, അതെ പറ്റി എന്താണ് അഭിപ്രായമെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ഫിറോസ് ഇത്തരത്തിൽ പ്രതികരിച്ചത്. ആ മതാചാര്യൻ കാന്തപുരമാണെന്നും മാധ്യമപ്രവർത്തകർ പറഞ്ഞു.
സ്വർണക്കടത്ത് ന്യായീകരിക്കാൻ മത നേതാക്കൾക്ക് എങ്ങനെ സാധിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു, കെടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നും ഫിറോസ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here