പ്രവാസികള്‍ക്ക് പരിശോധനകിറ്റ് സംസ്ഥാനം നല്‍കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി

0
148

റാപ്പിഡ് ടെസ്റ്റിന് സൗകര്യം ഇല്ലാത്തതോ അതിന് പ്രയാസം നേരിടുന്നതോ ആയ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ കൊവിഡ് പരിശോധനക്ക് ആവശ്യമായ ട്രൂനെറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കാന്‍ സംസ്ഥാനം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എയര്‍ലൈന്‍ കമ്പനികളുമായി ഇതിന് വേണ്ടി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

യുഎഇയിലും ഖത്തറിലും സംവിധാനം ഉണ്ട്. സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് അടക്കം ഇതിന് സൗകര്യം ഇല്ലാത്ത രാജ്യങ്ങളില്‍നിന്ന് തിരിച്ച് വരാനുള്ളവര്‍ക്ക് ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് കേരളത്തിലേക്ക് തിരിച്ചുവരാന്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് സംസ്ഥാനം തീരുമാനിച്ചിരുന്നു.ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കൊവിഡ് ടെസ്റ്റ് കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നത്.

RECENT POSTS

സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 89 പേർക്ക് രോഗമുക്തി

ടിക്ക് ടോക്ക് അടക്കമുള്ള 52 ചൈനീസ് ആപ്പുകൾക്കെതിരെ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം (ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കൈമാറിയ 52 ആപ്പുകളുടെ പട്ടിക കാണാം)

സർക്കാരിന്റെ നിബന്ധന തിരിച്ചടിയാവുന്നു; നാല് ഗൾഫ് രാജ്യങ്ങളിലെ മലയാളികൾ കടുത്ത പ്രതിസന്ധിയിലേക്ക്…

pinarayi vijayan pressmeet today

LEAVE A REPLY

Please enter your comment!
Please enter your name here