ചിരിക്കാന്‍ മറന്നുപോയ ഒരു തലമുറയെ നര്‍മത്തിന്റെ പൊന്നാട അണിയിച്ച ഡോ.ഫിലിപ്പോസ്​ മാര്‍ ക്രിസോസ്​റ്റം വലിയ മെത്രാപൊലീത്ത നിര്യാതനായി

0
43

പത്തനംതിട്ട:മാര്‍ത്തോമ്മ സഭ വലിയ മെത്രാപൊലീത്ത ഡോ. ഫിലി​േപ്പാസ്​ മാര്‍ ക്രിസോസ്​റ്റം നിര്യാതനായി. 103 വയസ്സായിരുന്നു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്​ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്​ചയാണ്​ ആശുപത്രി വിട്ടത്​. രാത്രി വൈകിയായിരുന്നു അന്ത്യം.മാര്‍േതാമ്മ സഭയുടെ മേലധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ വലിയ മെത്രാപ്പൊലീത്ത 2007 മുതല്‍ പൂര്‍ണ വിശ്രമത്തിലായിരുന്നു.

ചിരിക്കാന്‍ മറന്നുപോയ ഒരു തലമുറയെ നര്‍മത്തി​െന്‍റ പൊന്നാട അണിയിച്ച വലിയ ഇടയന്‍ ആയിരുന്നു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്​റ്റം. കുഞ്ചന്‍നമ്ബ്യാര്‍ക്കും ഇ.വി. കൃഷ്ണപിള്ളക്കും ശേഷം മലയാളികളെ എറെ ചിരിപ്പിച്ച വ്യക്തി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
ക്രിസ്തു ഉപമകളിലൂടെ വചനത്തെ ജനകീയമാക്കി ജനമനസ്സുകളെ ചേര്‍ത്തുനിര്‍ത്താന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്​റ്റം കണ്ടെത്തിയതും ദൈവപുത്ര​െന്‍റ മാര്‍ഗം തന്നെയായിരുന്നു. ആത്മീയ ലോകത്ത് നര്‍മത്തി​െന്‍റ സാധ്യത കണ്ടറിഞ്ഞു ഈ വലിയ ഇടയന്‍. ക്രിസോസ്​റ്റം തുറന്നുവിട്ട ചിരികളുടെ അലകള്‍ സമൂഹത്തിലേക്ക് പടര്‍ന്നുകയറി.

ലാളിത്യജീവിതത്തിെന്‍റ ഉടമയായിരുന്നു തിരുമേനി. 1918 ഏപ്രില്‍ 27ന് മാര്‍ത്തോമാ സഭയിലെ പ്രമുഖ വൈദികനും വികാരി ജനറാളുമായിരുന്ന ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ. ഉമ്മന്‍ അച്ച​െന്‍റയും കളക്കാട് നടക്കേ വീട്ടില്‍ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി ജനനം. ധര്‍മ്മിഷ്ടന്‍ എന്ന വിളിപേരില്‍ ഫിലിപ്പ് ഉമ്മനായി വിദ്യാഭ്യാസം. പമ്ബാ തീരത്ത്​ മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം, ആലുവ യു.സി കോളജില്‍ ബിരുദ പഠനം, ബംഗ്ലൂരു, കാന്‍റര്‍ബെറി എന്നിവിടങ്ങളില്‍ വേദശാസ്ത്ര പഠനം എന്നിവ പൂര്‍ത്തിയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here