പെട്ടിമുടി ഉരുൾപൊട്ടൽ; മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരണം 65

0
192

ഇടുക്കി രാജമല പെട്ടിമുടിയിലെ തേയിലത്തോട്ടത്തിൽ ഉരുൾപൊട്ടലുണ്ടായി മരിച്ചവരുടെ എണ്ണം 65 ആയി, ഇന്ന് നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടിയാണ് കണ്ടെടുത്തത്. ആഗസ്റ്റ് ഏഴിനാണ് മൂന്നാർ രാജമലയിലെ പെട്ടിമുടിയിൽ ഉരുൾ പൊട്ടലുണ്ടായി എഴുപതോളം ആളുകളെ കാണാതാവുന്നത്, തുടർന്ന് തിരച്ചിൽ നടത്തി വരികയായിരുന്നു, തേയില തോട്ടത്തിലെ ജീവനക്കാരാണ് മരണപ്പെട്ടവർ, ഇവർ താമസിച്ച് പോന്ന ലയങ്ങൾക്ക് മുകളിൽ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു, ഇവിടെ ഇനിയും തിരച്ചിൽ തുടരുകയാണ്.
മരിച്ചവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് സംസ്‌കരിച്ചത് വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here