More

  പെട്രോൾ- ഡീസൽ വില വർധന സാധാരണക്കാരെ ബാധിച്ചിട്ടില്ല; എല്ലാം പാവങ്ങള്‍ക്ക് വേണ്ടിയാണ്; വിശദീകരണവുമായി പെട്രോളിയം മന്ത്രി

  Latest News

  മിന്നലേറ്റ് 23 പേര്‍ മരിച്ചു

  പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

  പബ്ജി കളിച്ച് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന 16 ലക്ഷം രൂപ 17കാരന്‍ നഷ്ടപ്പെടുത്തി

  ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം...

  മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

  ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ്...

  പെട്രോൾ, ഡീസൽ വില വർധന സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്നും വിൽപ്പനയിലൂടെ ലഭിക്കുന്ന നികുതി വരുമാനം കേന്ദ്രസർക്കാർ ദരിദ്രർക്കുവേണ്ടിയുള്ള ക്ഷേമപദ്ധതികൾക്കായാണ് ഉപയോഗിക്കുന്നതെന്നും ബി.ജെ.പി നേതാവും കേന്ദ്ര പെട്രോളിയം മന്ത്രിയുമായ ധർമേന്ദ്ര പ്രധാൻ. പ്രസ്താവനയിലൂടെ പ്രതിപക്ഷത്തിന് മറുപടിയും നൽകാൻ പ്രധാൻ മറന്നില്ല. വിൽപ്പനയിലൂടെ ലഭിക്കുന്ന നികുതി ഏതെങ്കിലും മരുമകനോ രാജീവ് ഗാന്ധി ഫൌണ്ടേഷന് വേണ്ടിയോ അല്ലെന്നും അദ്ദേഹം വിമർശിച്ചു. പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ലഭിക്കുന്ന നികുതി വരുമാനം ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി ചെലവഴിക്കുകയാണെന്നും പ്രധാൻ കൂട്ടിച്ചേര്‍ത്തു.

  ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം 22 തവണ ഇന്ധനവില കൂട്ടിയതിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് സോണിയ ഗാന്ധി, മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാന്റെ പ്രസ്താവന. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തിലിരിക്കുന്ന പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും പെട്രോൾ, ഡീസൽ എന്നിവയുടെ വാറ്റ് വർധിപ്പിക്കുകയും ജനങ്ങളുടെ മേല്‍ അധികഭാരം ചുമത്തുകയും ചെയ്തത് സോണിയ ഗാന്ധി മറന്നുവെന്ന് തോന്നുന്നതായും മന്ത്രി പരിഹസിച്ചു.


  Petrol, diesel price hike unaffected; Everything is for the poor; Petroleum Minister with explanation

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  തിങ്കളാഴ്ച മുതല്‍ നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും ജോലിക്ക് എത്തണമെന്ന് ഉത്തരവ്

  തിരുവനന്തപുരം:തിങ്കളാഴ്ച മുതല്‍ നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും ജോലിക്ക് ഹാജരാകണം. ഈ മാസം അവസാനം ധന ബില്ല് പാസാക്കുന്നതിനായി നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ്...

  കൊറോണക്കെതിരാ യ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍: വിശദീകരണവുമായി ഐസിഎംആര്‍

  ദില്ലി: കൊറോണക്കെതിരായ വാക്‌സിന്റെ നിര്‍മ്മാണത്തില്‍ വിശദീകരണവുമായി ഐസിഎംആര്‍. കോവാക്‌സിന്റെ നിര്‍മ്മാണം രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമാണ് മുന്നോട്ട് പോകുന്നതെന്ന് ഐസിഎംആര്‍ വിശദീകരിച്ചു. പരീക്ഷണങ്ങള്‍ വേഗത്തിലാക്കാന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഉണ്ട്. ഇതനുസരിച്ചാണ് മുന്നോട്ട്...

  ഒറ്റ ദിവസം കൊണ്ട് യുഎഇയില്‍ നടത്തിയത് 54,000 കോവിഡ് പരിശോധന

  ദുബായ്:വെള്ളിയാഴ്ച്ച മാത്രം യുഎഇയില്‍ 54,000 പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി. രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ പൗരന്മാര്‍ക്കും, താമസക്കാര്‍ക്കും കോവിഡ് ടെസ്റ്റ് സൗജന്യമായി നടത്തുന്നതിനുള്ള സൗകര്യം ദിവസങ്ങള്‍ക്കു മുമ്പ് യുഎഇ സര്‍ക്കാര്‍...

  കോവിഡിനെ പ്രതിരോധിക്കാനായി 2.89 ലക്ഷത്തിന്റെ സ്വര്‍ണ മാസ്​ക്​ ഉപയോഗിച്ച്‌​ പൂനൈ സ്വദേശി

  പൂണെ: കോവിഡിനെ പ്രതിരോധിക്കാനായി സ്വര്‍ണ മാസ്​ക്​ ഉപയോഗിച്ച്‌​ പൂനൈ സ്വദേശി. 2.89 ലക്ഷം രൂപ വില വരുന്ന ശുദ്ധമായ സ്വര്‍ണത്തില്‍ നിര്‍മ്മിച്ച മാസ്​കാണ്​ ചിന്‍ചവാദ്​ സ്വദേശിയായ ശങ്കര്‍ കുരാഡെ ഉപയോഗിക്കുന്നത്​....

  കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിതീവ്രം;രോഗ ബാധിതർ 20,000 ലേക്ക് കടന്നു

  ബംഗളൂരു;കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിതീവ്രം രോഗ ബാധിതർ 20,000 ലേക്ക് കടന്നു രണ്ട് ദിവസത്തിനുള്ളിൽ കര്‍ണാടകയില്‍ 3000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 1694...
  - Advertisement -

  More Articles Like This

  - Advertisement -