ഒമാനില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വില്‍പ്പന നടത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാക്കി

0
30

മസ്‌കറ്റ്: ഒമാനില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വില്‍പ്പന നടത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാണെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശം. ജെല്‍, സ്‌പ്രേ വിഭാഗത്തില്‍പ്പെടുന്നവയ്ക്ക് ഇത് ബാധകമാണെന്നും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. ഉല്‍പ്പന്നങ്ങള്‍ എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നെന്ന് വിതരണക്കാര്‍ ഉറപ്പുവരുത്തണമെന്ന് അതോറിറ്റി അറിയിച്ചു. നിയമലംഘനത്തിന് നോട്ടീസ് ലഭിച്ചവര്‍ ഇത് ലഭിച്ച് 15 ദിവസത്തിനകം ഉല്‍പ്പന്നത്തിന്റെ നിയമപരമായ അവസ്ഥ ശരിയായ രീതിയില്‍ മാറ്റേണ്ടതാണ്. നിയമലംഘകര്‍ക്ക് തടവും പിഴയുമാണ് ശിക്ഷയായി ലഭിക്കുകയെന്ന് അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here