പെരിയ ഇരട്ടക്കൊല അന്വേഷിക്കാൻ സി ബി ഐ തന്നെ വേണം; സർക്കാരിന് വൻ തിരിച്ചടി

0
126

പെരിയ കേസിൽ സർക്കാരിന് തിരിച്ചടി. പെരിയ കേസില്‍ സി.ബി.ഐ അന്വേഷണമാകാമെന്നും അറിയിച്ച സുപ്രീം കോടതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് കോടതി ശരിവെക്കുകയും ചെയ്തു. ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘത്തിനെ ഏൽപ്പിക്കണമെന്നും,സംസ്ഥാനത്തിന് കേസന്വേഷണത്തെ തടയാനാവില്ല എന്നും സുപ്രീംകോടതി.

പെരിയ കേസ് അന്വേഷിക്കാനാവുന്നില്ലെന്ന് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസില്‍ ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാല്‍ കേസ് അന്വേഷിക്കാനാകുന്നില്ലെന്നും രേഖകള്‍ കൈമാറാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നുമായിരുന്നു സി.ബി.ഐ കോടതിയില്‍ പറഞ്ഞത്.

വിചാരണയെ ബാധിക്കുന്നതിനാല്‍ കേസില്‍ അധികം ഇടപെടുന്നില്ലെന്ന് പറഞ്ഞ കോടതി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഉടന്‍ സി.ബി.ഐക്ക് കൈമാറാനും പൊലീസിനോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here