പെരിയ കേസ് ഡയറി ചോദിച്ച് സിബിഐ കത്ത് നൽകിയത് നാല് തവണ, മറുപടിയില്ലാതെ പൊലീസ്; സി ബി ഐക്ക് തടയിടാൻ സർക്കാർ സുപ്രീം കോടതിയിലേക്ക്

0
193

തിരുവനന്തപുരം: കേരളത്തിൽ ഏറെ രാഷ്ട്രീയവിവാദം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐയ്ക്ക് കേസ് ഡയറിയോ മറ്റ് രേഖകളോ നൽകാതെ പൊലീസ്. ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായിട്ടാണ് നാല് തവണ സിബിഐ കേസ് രേഖകൾ തേടി കത്ത് നൽകിയത്. എന്നിട്ടും സംസ്ഥാനത്തെ പൊലീസ് അനങ്ങിയില്ല. കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാർ അപ്പീൽ നൽകിയേക്കും എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here