‘ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബി കടലിൽ എറിഞ്ഞിട്ടില്ല’ മലപ്പുറത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐയുടെ പ്രകടനം

0
379

മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐയുടെ പ്രകടനം. ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബി കടലിൽ കളിഞ്ഞിട്ടില്ലെന്നും, അരിഞ്ഞു തള്ളുമെന്നുമാണ് ഡിവൈഎഫ്എയുടെ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം. പ്രദേശത്ത് നേരത്തെ കോൺഗ്രസ് സിപിഎം സംഘർഷം ഉണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നടന്ന പ്രതിഷേധ പ്രകടനത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് കോൺഗ്രസ് സിപിഎം സംഘർഷമുണ്ടാകുകയും സിപിഎം പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് വിവാദ മുദ്രാവാക്യം വിളി ഉണ്ടായത്.

ആയിരക്കണക്കിന് പ്രവാസികളുടെ വരവിന് തുരങ്കം വെച്ചതാര്?; കെഎംസിസിയുടെ ചാർട്ടേർഡ് വിമാനങ്ങൾ കണ്ണിലെ കരടായതാർക്ക്?


Performance of DYFI in Malappuram with illigal slogans

LEAVE A REPLY

Please enter your comment!
Please enter your name here