
†ഇസ്രായേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാവുന്നു, കോവിഡ് പ്രതിരോധത്തിലെ വീഴ്ചയും തൊഴിലില്ലായ്മയുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. നെതന്യാഹുവിനെ മതിയായി എന്ന് ഹീബ്രു ഭാഷയിൽ എഴുതിയ പ്ലക്കാർഡുകളുമായി നൂറുകണക്കിന് ആളുകളാണ് തെരുവുകൾ കീഴടക്കിയിരിക്കുന്നത്.
കോവിഡ് പ്രതിസന്ധി മൂലം ഇസ്രായേലിൽ തൊഴിലില്ലായ്മ രൂക്ഷമായിട്ടുണ്ട്, ഒപ്പം ലോക്ക്ഡൗൺ ഫലപ്രദമാവാതെ വന്നതിനാൽ രോഗബാധ രൂക്ഷമായി മാറിയിട്ടുണ്ട്.