‘പി.സി ജോർജിനെ പോലെ വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ല, വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിക്കും’: റിജില്‍ മാക്കുറ്റി

0
309

യുഡിഎഫിനെതിരെ കടന്നാക്രമണം നടത്തിയ പിസി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പി.സി ജോർജിനെ പോലെ വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ലെന്നും ഇത്തവണ പൂഞ്ഞാറുകാർക്ക് തിരിച്ചറിവ് ഉണ്ടാകട്ടെയെന്നും പി.സി ജോര്‍ജിന്‍റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച് പോകുമെന്നും പൂഞ്ഞാര്‍ എം.എല്‍.എ ആയത് ആരുടെയൊക്കെ വോട്ട് കൊണ്ടാണെന്ന് ഇയാള്‍ക്ക് അറിയാഞ്ഞിട്ടല്ലെന്നും റിജില്‍ മാക്കുറ്റി തുറന്നടിച്ചു.

ഇക്കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുമോദിക്കാനെത്തിയ പി.സി ജോര്‍ജിൽ നിന്നും ഷാൾ സ്വീകരിക്കാന്‍ റിജില്‍ മാക്കുറ്റി വിസ്സമ്മതിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here