‘എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും’: പി സി ജോർജ്ജ്

0
279

ജോസ് കെ മാണിയെപ്പോലെ ഇടതുമുന്നണിയിലേക്ക് പോകുമോ എന്ന ചാനല്‍ ചര്‍ച്ചയിലെ ചോദ്യത്തിന് തൻറെ ശൈലിയിൽ മറുടപടിയുമായി പിസി ജോര്‍ജ്ജ്. എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും എന്നായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞത്.
‘എന്റെ പട്ടി പോകും. എന്നോട് ഇങ്ങനെയുള്ള ചോദ്യം ചോദിക്കരുത്. എന്റെ സ്വഭാവം അറിയാമല്ലോ’, പിസി ജോര്‍ജ്ജ് പറഞ്ഞു. മനോരമ ന്യൂസിന്റെ കൗണ്ടര്‍പോയിന്റ് ചര്‍ച്ചയിലായിരുന്നു പിസി ജോര്‍ജ്ജിന്റെ പ്രതികരണം.

കെ.എം മാണിയെ കോഴ മാണി എന്ന് വിളിച്ച, ഈ പാര്‍ട്ടിയെ ഇത്രയെല്ലാം പറഞ്ഞ് അപമാനിച്ച പിണറായി വിജയനെ കൊണ്ട് തന്നെ താന്‍ പരിശുദ്ധനാണെന്നു പറയിപ്പിച്ച ജോസ് കെ മാണിയുടെ മിടുക്കിനെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ തീരുമാനം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകും. കാരണം സാമ്പത്തിക നേട്ടത്തിനായി എന്തും ചെയ്യുന്ന ആളാണ് ജോസ്. മാണി സാര്‍ കോഴ വാങ്ങിയിട്ടുണ്ടെന്ന് താന്‍ ഉറപ്പിച്ച് പറയുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here