പയ്യന്നൂരില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന യുവാവിനെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി, ആത്മഹത്യയെന്ന് വിവരം

0
162

കണ്ണൂര്‍: പയ്യന്നൂരില്‍ ക്വാറന്റൈനിലില്‍ കഴിയുന്ന യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശി ശരത്താ(30)ണ് മരിച്ചത്. വിദേശത്ത് നിന്നെത്തി ഇയാള്‍ 14 ദിവസമായി ക്വാറന്റിനിലില്‍ കഴിയുകയായിരുന്നു. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യാ ചെയ്യുകയായിരുന്നു എന്നാണ് വിവരം. ഇത് സൂചിപ്പിക്കുന്ന കത്ത് അവിടെ നിന്നും കണ്ടെത്തിയെന്നാണ് വിവരം. മരണത്തില്‍ അസ്വാഭാവികത ഉണ്ടോയെന്ന് പയ്യന്നൂര്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here