പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന എം.പിമാര്‍ക്ക് ചായയുമായി രാജ്യസഭാ ഉപാധ്യക്ഷന്‍; തിരസ്‌ക്കരിച്ച് എം.പിമാര്‍

0
67

ന്യൂഡല്‍ഹി: പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന എം.പിമാര്‍ക്ക് ചായയുമായി രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്‍ശ്. എന്നാല്‍ ഉപാധ്യക്ഷന്റെ ‘നയതന്ത്ര’ ചായ എം.പിമാര്‍ തിരസ്‌ക്കരിച്ചു. അദ്ദേഹം കര്‍ഷക വിരുദ്ധനാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഉപാധ്യക്ഷന്റെ സന്ദര്‍ശനം വെറും പ്രകടനം മാത്രമാണെന്ന് ഡെറിക് ഒബ്രിയാന്‍ കുറ്റപ്പെടുത്തി. അതുകൊണ്ടാണ് അദ്ദേഹം ഒരു മാധ്യമപ്പടയുമായി എത്തിയതെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.

കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധത്തെ തുടര്‍ന്നാണ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തത്. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി. പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എം.പിമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.
കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത്. ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ട മറ്റ് എം.പിമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here